വന്ദേഭാരത് പോകുന്നതിനിടെ ട്രാക്കിൽ കല്ലും ഇരുമ്പ് കഷ്ണവും: ട്രെയിൻ നിർത്തിയത് തൊട്ടുതൊട്ടില്ല എന്നനിലയിൽ, അപകടം ഒഴിവായത് തലനാരിഴക്ക്

ജയ്പൂർ: വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുന്ന ട്രാക്കിൽ മീറ്ററുകളോളം നീളത്തിൽ കല്ലും ഇരുമ്പ് കഷ്ണങ്ങളും നിരത്തിയ നിലയിൽ കണ്ടെത്തി. പാളത്തിലെ വസ്തുക്കൾ ശ്രദ്ധയിൽപെട്ട ലോക്കോപൈലറ്റ് ഇവയ്ക്ക് തൊട്ടുതൊട്ടില്ല എന്ന നിലയിൽ ട്രെയിൻ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി.

ഉദയ്പൂർ-ജയ്പൂർ വന്ദേ ഭാരത് എക്‌സ്പ്രസ് കടന്നുപോകുമ്പോഴായിരുന്നു സംഭവം. രാജസ്ഥാനിലെ ചിത്തോർഗഡ് ജില്ലയിലെ ഗംഗ്രാറിനും സോണിയാനയ്ക്കും ഇടയിലുള്ള റെയിൽ പാതയിലാണ് അജ്ഞാതർ ഇരുമ്പ് കഷ്ണങ്ങളും കല്ലുകളും നിരത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ചിറ്റോർഗഡിലെ ഗംഗ്രാർ പൊലീസ് സ്റ്റേഷനിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തതായി നോർത്ത് വെസ്റ്റേൺ റെയിൽവേ (എൻ‌.ഡബ്ല്യു.ആർ) ഉദ്യോഗസ്ഥർ അറിയിച്ചു.

“നോർത്ത് വെസ്റ്റേൺ റെയിൽവേയുടെ അജ്മീർ ഡിവിഷനിൽ ഉൾപ്പെടുന്ന ഗംഗ്രാറിനും സോണിയാനയ്ക്കും ഇടയിലുള്ള റെയിൽ പാതയിൽ കല്ലുകളും ഇരുമ്പും നിരത്തിയത് ഉദയ്പൂർ-ജയ്പൂർ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റ് കണ്ടെത്തി” -എൻ‌.ഡബ്ല്യു.ആർ ചീഫ് പി.ആർ.ഒ ശശി കിരൺ പറഞ്ഞു.

സർക്കാർ റെയിൽവേ പോലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും സംഭവസ്ഥലം പരിശോധിച്ചതായും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Tags:    
News Summary - Vande Bharat Express loco pilot pulls brakes, averts accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.