ചെലവ് കുറഞ്ഞ വന്ദേ മെട്രോയും വന്ദേഭാരതിന്റെ സ്ലീപ്പർ കോച്ചുമെത്തുന്നു; പ്രഖ്യാപനം നടത്തി റെയിൽവേ

ന്യൂഡൽഹി: രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ പുറത്തിറക്കൽ സംബന്ധിച്ച് പ്രഖ്യാപനം നടത്തി ഇന്ത്യൻ റെയിൽവേ. അടുത്ത വർഷം മാർച്ചിൽ ട്രെയിൻ പുറത്തിറക്കുമെന്ന് റെയിൽവേ അറിയിച്ചു.ഈ സാമ്പത്തിക വർഷത്തിൽ തന്നെ വന്ദേഭാരതിന്റെ സ്ലീപ്പർ കോച്ച് പുറത്തിറക്കും. മാർച്ച് 2024ഓടെ കോച്ചുകൾ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്റഗ്രൽ കോച്ച് ഫാക്ടറി ജനറൽ മാനേജർ ബി.ജി മല്യ പറഞ്ഞു.

വന്ദേഭാരതിന്റെ സ്ലീപ്പർ കോച്ചിനൊപ്പം ചാർജ് കുറവുള്ള വന്ദേ മെട്രോക്കായുള്ള കോച്ചുകളും റെയിൽവേ പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 12 കോച്ചുള്ള ട്രെയിനായിരിക്കും വന്ദേ മെട്രോ. ചെറു യാത്രകൾക്കാണ് വന്ദേ മെട്രോ ഉപയോഗിക്കുക. 2024 ജനുവരിയിലാവും ​വന്ദേ മെട്രോ കോച്ചുകളെത്തുക.

നിലവിൽ വന്ദേഭാരതിന് സീറ്റർ കോച്ചുകൾ മാത്രമാണ് ഉള്ളത്. ഇതുമൂലം വന്ദേഭാരത് ഉപയോഗിച്ച് രാത്രി യാത്രകൾ നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇന്ത്യയുടെ റെയിൽ വികാസ് നിഗം ലിമിറ്റഡ്, റഷ്യയുടെ ടി.എം.എച്ച് ഗ്രൂപ്പും ചേർന്നാണ് വന്ദേഭാരതിന്റെ സ്ലീപ്പർ കോച്ചുകൾ നിർമിക്കുക. രാജധാനിക്ക് പകരം വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്. വന്ദേഭാരത് സ്ലീപ്പറിൽ 16 ബോഗികളാണ് ഉണ്ടാവുക. ഇതിൽ 11 ത്രീ ടയർ എ.സി​ കോച്ചുകളും നാല് ടു ടയർ എ.എസി കോച്ചുകളും ഒരു ഫസ്റ്റ് ക്ലാസ് എ.സിയും ഉൾപ്പെടും.

Tags:    
News Summary - Vande Bharat sleeper coach and Vande Metro to be rolled out by next year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.