രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ 2024 ഫെബ്രുവരിയിൽ ഓടി തുടങ്ങും

ന്യൂഡൽഹി: വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ 2024 ഫെബ്രുവരിയിൽ രാജ്യത്ത് സർവീസ് ആരംഭിക്കുമെന്ന് റിപ്പോർട്ട്. പുതിയ ഡിസൈനിൽ ആയിരിക്കും സ്ലീപ്പർ ട്രെയിനുകൾ നിർമിക്കുക. റെയിൽവേ വൃത്തങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ വാർത്താ ഏജൻസി എ.എൻ.ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇന്‍റഗ്രൽ കോച്ച് ഫാക്ടറിയും ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡും ആണ് ട്രെയിനിന്‍റെ സ്ലീപ്പർ കോച്ചുകൾ നിർമിക്കുക. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നതോടെ ഒറ്റരാത്രി കൊണ്ട് ദീർഘദൂര യാത്ര സാധ്യമാകും.

വന്ദേഭാരത് സ്ലീപ്പർ ട്രെയിനിലൂടെ യാത്രക്കാർക്ക് പുതിയ സഞ്ചാര മാർഗം ലഭ്യമാക്കുകയാണ് റെയിൽവേ ലക്ഷ്യമിടുന്നത്. 2019 ഫെബ്രുവരി 15നാണ് ആദ്യ വന്ദേഭാരത് എക്സ്പ്രസ് ന്യൂഡൽഹി- വാരണാസി റൂട്ടിൽ സർവീസ് ആരംഭിച്ചത്.

Tags:    
News Summary - Vande Bharat sleeper coach to be rolled out by Feb 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.