അഹ്മദാബാദ്: ഇശ്റത് ജഹാൻ വ്യാജ ഏറ്റുമുട്ടൽക്കൊല കേസിൽ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നുവെന്ന് കേസിലെ പ്രതി മുൻ െഎ.പി.എസ് ഒാഫിസർ ഡി.ജി. വൻസാര. എന്നാൽ, ഇക്കാര്യം കേസിെൻറ രേഖയിൽനിന്ന് ഒഴിവാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേസിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വൻസാര അഹ്മദാബാദിലെ സി.ബി.െഎ കോടതിയിൽ നൽകിയ അപേക്ഷയിലാണ് ഇൗ വെളിപ്പെടുത്തലുള്ളത്.
മോദിയെ ചോദ്യം ചെയ്യാനുള്ള തീരുമാനം അന്വേഷണസംഘത്തിലെ സതീഷ് വർമ എന്ന െഎ.പി.എസ് ഉദ്യോഗസ്ഥേൻറതായിരുന്നുവെന്നും മുഖ്യമന്ത്രിയെ കേസിൽ പ്രതിയാക്കുക എന്ന ലക്ഷ്യത്തോടെ ചമച്ച കുറ്റപത്രമായിരുന്നു അതെന്നും വൻസാര ഹരജിയിൽ പറഞ്ഞു. അതിനാൽ തന്നെ ഇതുസംബന്ധിച്ച കുറ്റപത്രം അടിസ്ഥാനമില്ലാത്തതാണെന്നും തന്നെ കേസിൽനിന്ന് ഒഴിവാക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു. തനിക്കെതിരെ ആരോപിക്കുന്ന കുറ്റങ്ങൾ വ്യാജമാണെന്നും തെളിവുകളില്ലെന്നും അപേക്ഷയിൽ വൻസാര അവകാശപ്പെട്ടു. തനിക്കൊപ്പം പ്രതി ചേർക്കപ്പെട്ട മുൻ ഗുജറാത്ത് ഡി.ജി.പി പി.പി. പാെണ്ഡയെ കേസിൽനിന്ന് അടുത്തിടെ ഒഴിവാക്കിയതും വൻസാര ചൂണ്ടിക്കാട്ടി. വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.െഎക്ക് കോടതി നോട്ടീസ് നൽകി. മാർച്ച് 28നകം മറുപടി നൽകണം.
2004 ജൂൺ 15നാണ് 19കാരിയായ ഇശ്റത് ജഹാനും മലയാളിയായ ജാവേദ് ശൈഖും അഹ്മദാബാദിൽ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. 2013ൽ സി.ബി.െഎ തയാറാക്കിയ കുറ്റപത്രത്തിൽ ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.