ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിെര വാരാണസി ലോക്സഭാ മണ്ഡലത്തിൽ സമർപ്പിച്ച നാമനിർദ േശ പത്രിക തെരഞ്ഞെടുപ്പ് കമീഷൻ തള്ളിയതിനെതിരെ മുൻ ബി.എസ്.എഫ് ജവാനും സമാജ്വാദി പാർട്ടി സ്ഥാനാർഥിയുമായ തേജ ് ബഹാദൂർ യാദവിൻെറ ഹരജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. കമീഷൻെറ നടപടി ഏകപക്ഷീയമാണെന്നായിരുന്നു തേജ് ബഹാദൂർ ഹരജിയിൽ ആരോപിച്ചത്. എന്നാൽ ഹരജിയിൽ കഴമ്പില്ലെന്ന് കോടതി നിരീക്ഷിച്ചു.
ജനപ്രാതിനിധ്യ നിയമം അനുസരിച്ച് അച്ചടക്ക നടപടിക്ക് വിധേയനായ സർക്കാർ ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവിെല്ലന്ന് വ്യക്തമാക്കിയാണ് മേയ് ഒന്നിന് വരണാധികാരി തേജ് ബഹാദൂറിൻറ പത്രിക തള്ളിയത്. തെരഞ്ഞെടുപ്പ് കമീഷൻ നിഷ്കർഷിച്ച സാക്ഷ്യപത്രം ഇല്ലായിരുന്നുവെന്നും വരണാധികാരി അറിയിച്ചിരുന്നു. ഭരണകൂടത്തോടുള്ള അനുസരണക്കേടോ അഴിമതിയോ മൂലമല്ല പുറത്താക്കപ്പെട്ടത് എന്നാണ് സാക്ഷ്യപത്രത്തിൽ വ്യക്തമാക്കേണ്ടത്. ഇത് തേജ് ബഹാദൂർ സമർപ്പിച്ചിട്ടില്ലെന്നും വരണാധികാരി വ്യക്തമാക്കിയിരുന്നു. നാമനിർദേശ പത്രികക്കൊപ്പം ൈസന്യത്തിൽനിന്ന് പുറത്താക്കിയ ഉത്തരവ് സമർപ്പിച്ചിരുന്നുവെന്നാണ് തേജ് ബഹാദൂർ പ്രതികരിച്ചത്.
ഏപ്രിൽ 30ന് ൈവകീട്ടാണ് സാക്ഷ്യപത്രം ഹാജരാക്കണമെന്നാവശ്യപ്പെട്ട് വരണാധികാരി നോട്ടീസ് നൽകിയതെന്നും പിറ്റേന്ന് രാവിലെ 11 മണിക്കു തന്നെ ഹാജരാക്കാൻ പറഞ്ഞത് ബോധപൂർവം പത്രിക തള്ളാനുള്ള നീക്കമായിരുന്നുവെന്നും മുൻ സൈനികൻ ആരോപിച്ചിരുന്നു.
ൈസനികരുടെ ഭക്ഷണം മോശമാണെന്ന് സമൂഹമാധ്യമത്തിലൂടെ പരാതിപ്പെട്ടതിനാണ് അതിർത്തി രക്ഷാസേന (ബി.എസ്.എഫ്)യിൽനിന്ന് ബഹാദൂറിനെതിരെ നടപടിയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.