ന്യൂഡൽഹി: രാജ്യത്തെ 4.13 കോടി ജനങ്ങൾക്കും ഒരു സിലിണ്ടർ പോലും വാങ്ങാൻ ശേഷിയില്ലെന്ന് ബി.ജെ.പി എം.പി വരുൺ ഗാന്ധി. കഴിഞ്ഞ അഞ്ച് വർഷമായി രാജ്യത്തെ 4.13 കോടി ആളുകൾക്കും ഒരു സിലിണ്ടർ പോലും വാങ്ങാൻ സാധിച്ചിട്ടില്ലെന്ന് വരുൺ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. 7.67 കോടി പേർ ഒരു തവണ മാത്രമാണ് സിലിണ്ടർ റീഫിൽ ചെയ്തത്.
ഗ്യാസ് വില ഉയരുന്നതും സബ്സിഡികൾ വെട്ടിച്ചുരുക്കിയതുമാണ് പാവങ്ങളെ ബാധിച്ചത്. ഇപ്പോൾ 'ശുദ്ധമായ ഇന്ധനം, മെച്ചപ്പെട്ട ജീവിതം' എന്ന വാഗ്ദാനം നടപ്പിലായെന്നും അദ്ദേഹം പരിഹസിച്ചു.
പെട്രോളിയം സഹമന്ത്രി സഭയിൽ സമർപ്പിച്ച കണക്കുകൾ പങ്കുവെച്ചാണ് വരുൺ ഗാന്ധിയുടെ ട്വീറ്റ്. പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം ഗ്യാസ് സിലിണ്ടറുകൾ റീഫിൽ ചെയ്തവരുടെ വിവരങ്ങളാണ് വരുൺ ഗാന്ധി ട്വിറ്ററിലൂടെ പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.