ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനൊപ്പമുള്ള ബി.ജെ.പി നേതാവ് വസുന്ധര രാജെ സിന്ധ്യയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ജയ്പൂരിൽ കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബ് ഓഫ് രാജസ്ഥാന്റെ ഉദ്ഘാടനത്തിന് ശേഷമായിരുന്നു വസുന്ധര ഗെഹ്ലോട്ടിനെ കണ്ടത്. ചടങ്ങിൽ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടില്ലെങ്കിലും ബി.ജെ.പി നേതാവ് പരിപാടിക്ക് ശേഷം ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.
രാജസ്ഥാൻ നിയമസഭാ സ്പീക്കർ ഡോ. സി.പി. ജോഷിയും പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡും യോഗത്തിൽ പങ്കെടുത്തു. എന്നാൽ വസുന്ധരയുടെയും ഗെഹ്ലോട്ടിന്റെയും ക്രോപ് ചെയ്ത ചിത്രങ്ങളാണ് പ്രചരിച്ചത്. തുടർന്ന് ക്രോപ് ചെയ്യാത്ത ഫോട്ടോ പങ്കുവെക്കാൻ വസുന്ധര രാജെയുടെ ഓഫിസ് നിർബന്ധിതമായി.
രാജസ്ഥാനിൽ ഈ വർഷാവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഭരണകക്ഷിയിലെ ഭിന്നത മുതലെടുത്ത് കോൺഗ്രസിൽ നിന്ന് അധികാരം തിരിച്ചുപിടിക്കാനുള്ള ശക്തമായ നീക്കത്തിലാണ് ബി.ജെ.പി.
സ്വന്തം തട്ടകത്തിലൂടെയുള്ള ബി.ജെ.പിയുടെ പരിവർത്തൻ യാത്രയുടെ അവസാനഘട്ടത്തിൽ വസുന്ധര വിട്ടുനിന്നത് ചർച്ചയായിരുന്നു. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിനായി ബി.ജെ.പി രൂപീകരിച്ച രണ്ട് കമ്മിറ്റികളില്‍ നിന്ന് വസുന്ധ രാജെയെയും പ്രതിപക്ഷനേതാവ് റാത്തോഡിനെയും ഒഴിവാക്കിയതും വലിയ ചര്‍ച്ച വിഷയമായിരുന്നു. ഇതിനിടയിലാണ് വസുന്ധര ഗെഹ്ലോട്ടിനെ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.