ഡൽഹി: ഡൽഹിയിൽ ഇന്ധനവിലയിൽ സർജിക്കൽ സ്ട്രൈക്ക് നടത്തി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. വ്യാഴാഴ്ച നടത്തിയ പ്രത്യേക വിർച്വൽ ബ്രീഫിങ്ങിൽ ഡീസലിെൻറ വാറ്റ് നികുതി വെട്ടിക്കുറക്കാൻ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.
നിലവിൽ ഡീസലിെൻറ വാറ്റ് നികുതി 30 ശതമാനമാണ്. ഇത് 16.75 ശതമാനമായാണ് കുറക്കുന്നത്. നികുതി ഇളവുചെയ്യുന്നതോടെ എട്ട് രൂപയാണ് ഡീസലിന് കുറയുക. 81.94രൂപയാണ് ഒരു ലിറ്റർ ഡീസലിെൻറ തലസ്ഥാനത്തെ വില. പെട്രോളിനെ അപേക്ഷിച്ച് ഇത് രണ്ട് ശതമാനം കൂടുതലാണ്.
दिल्ली सरकार आम आदमी की सरकार है।
— Arvind Kejriwal (@ArvindKejriwal) July 30, 2020
इस निर्णय से आम आदमी को महंगाई से काफ़ी राहत मिलेगी। https://t.co/7QA20gkSUe
കുറച്ചുനാളുകളായി പെട്രോളിനേക്കാൾ കൂടിയ വിലയിലാണ് ഡൽഹിയിൽ ഡീസൽ വിറ്റഴിക്കുന്നത്. നിലവിലെ പ്രഖ്യാപനത്തോടെ ഡീസൽ വില 73.64രൂപയാകുമെന്നാണ് കണക്കാക്കുന്നത്. ഡൽഹി മന്ത്രിസഭ യോഗമാണ് നിർണായക തീരുമാനം എടുത്തത്. പുതിയ നീക്കത്തോടെ സമ്പദ്വ്യവസ്ഥയിൽ ഉണർവ്വ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഡൽഹിയിലെ വ്യവസായികളും കച്ചവടക്കാരും വാറ്റ് കുറയ്ക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.