ചെന്നൈ: പ്രളയ ജലത്തിൽ കാൽ നനയാതിരിക്കാൻ കസേരയിലൂടെ നടന്ന് തമിഴ്നാട്ടിലെ എം.പി. വിടുതലൈ ചിരുതൈകൾ കക്ഷി നേതാവ് തോൽ തിരുമാവളവനാണ് കാൽ നനയാതിരിക്കാൻ കസേരയിലൂടെ നടന്ന് കാറിൽ കയറാനെത്തിയത്.
സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ എം.പിക്കെതിരെ വിമർശനങ്ങളും ട്രോളുകളും ശക്തമായി. എം.പിക്ക് ലഭിച്ച പ്രത്യേക പരിഗണനയെ ചോദ്യം ചെയ്തും ചിലർ രംഗത്തെത്തി.
ചിദംബരം മണ്ഡലത്തിലെ എം.പിയാണ് തിരുമാവളവൻ. എം.പി കസേരയിലൂടെ നടക്കുേമ്പാൾ വീഴാതിരിക്കാൻ അനുയായികൾ കസേര വലിച്ചിട്ട് കൊടുക്കുന്നത് വിഡിയോയിൽ കാണാം. പാർലമെന്‍റ് സമ്മേളനത്തിൽ പുറപ്പെടാൻ ന്യൂഡൽഹിയിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് സംഭവം.
മാസങ്ങളായി തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ മഴ നാശം വിതക്കുകയാണ്. ചെന്നൈയും സമീപ ജില്ലകളും പ്രളയത്തിൽ മുങ്ങിയിരുന്നു. ഇതോടെ വി.സി.കെയുടെ േവളചേരി ഒാഫിസിലും വെള്ളം കയറി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുേമ്പാൾ എം.പിയുടെ ഈ പ്രവൃത്തി വിവാദമാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.