എക്സാറ്റ് പോളല്ല; എക്​സിറ്റ്​ പോളുകളെ പരിഹസിച്ച്​ വെങ്കയ്യ നായിഡു

അമരാവതി: എക്​സിറ്റ്​ പോളുകളെ പരിഹസിച്ച്​ ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡു. പ്രാസമൊപ്പിച്ചുള്ള ത​​െൻറ തനത്​ ശൈ ലിയിലായിരുന്നു വെങ്കയ്യയുടെ എക്​സിറ്റ്​ പോൾ വിമർശനം. ‘‘എക്​സിറ്റ്​ പോൾ എന്നാൽ എക്​സാറ്റ്​ (കൃത്യമായ) പോൾ എ ന്ന്​ അർഥമാക്കേണ്ടതില്ലെ’’ന്നായിരുന്നു അദ്ദേഹത്തി​​െൻറ വാക്കുകൾ.

രാജ്യത്ത്​ 1999 മുതൽ നിരവധി എക്​സിറ്റ് ​ പോളുകൾ തെറ്റിപ്പോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആന്ധ്രയിലെ ഗുണ്ടൂരിൽ സ്വകാര്യ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഉപരാഷ്​ട്രപതി.

എല്ലാ പാർട്ടികളും ജയിക്കുമെന്നുതന്നെയാണ്​ എപ്പോഴും പറയുക. ഈ മാസം 23 വരെ ആ ആത്മവിശ്വാസം അവർ പ്രകടിപ്പിക്കും. ഇതിനൊന്നും​ ഒരു അടിസ്​ഥാനവുമില്ല. 23 വരെ നമ്മൾ കാത്തിരുന്നേ മതിയാകൂ -വെങ്കയ്യ പറഞ്ഞു.
Tags:    
News Summary - Venkaiah Naidu mocks exit polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.