യു.എസില്‍ യുവ എന്‍ജിനീയറുടെ കൊല:  ശക്തമായ നടപടി വേണമെന്ന് മന്ത്രി വെങ്കയ്യ നായിഡു

ഹൈദരാബാദ്: അമേരിക്കയില്‍ ഇന്ത്യക്കാരനായ എന്‍ജിനീയറെ വെടിവെച്ചു കൊന്ന സംഭവത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. വിഷയത്തില്‍ അമേരിക്ക പ്രതികരിക്കണമെന്നും ശക്തമായ നടപടിയെടുക്കണമെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. ഇതൊരിക്കലും അംഗീകരിക്കാനാവില്ല. വംശീയവിവേചനം വെച്ചു പുലര്‍ത്തി കിരാതമായ ഇത്തരം നടപടികള്‍ ചെയ്യുന്നവര്‍ ലോകത്തിന്ുമുന്നില്‍ അമേരിക്കയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പിക്കും.

അതുകൊണ്ടുതന്നെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും മുഴുവന്‍ ജനതയും സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി വിഷയം സംസാരിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ അമേരിക്കയിലെ ഇന്ത്യന്‍ ഹൈകമീഷന് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി. 

 വെള്ളിയാഴ്ചയാണ് ഹൈദരാബാദ് സ്വദേശിയായ യുവ എന്‍ജിനീയര്‍ ശ്രീനിവാസ് കുച്ചിബോട്ലയെ വംശവെറിയനായ അമേരിക്കക്കാരന്‍ വെടിവെച്ച് കൊന്നത്. ‘‘പശ്ചിമേഷ്യക്കാരും ഭീകരവാദികളുമായ നിങ്ങള്‍ എന്‍െറ രാജ്യത്തുനിന്ന് പുറത്തുപോകൂവെന്ന്’’ ആക്രോശിച്ചുകൊണ്ടാണ് ശ്രീനിവാസിനുനേരെ ഇയാള്‍ വെടിയുതിര്‍ത്തത്. 

Tags:    
News Summary - venkaiah naidu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.