ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിയായ എൻ.െഎ.എക്ക് വിപുലാധികാരം നൽകുന്ന നിയമഭേദ ഗതി ബില്ലിെൻറ ചർച്ചക്കിടയിൽ എ.െഎ.എം.െഎ.എം നേതാവ് അസദുദ്ദീൻ ഉവൈസിയും ആഭ്യന്തര മ ന്ത്രി അമിത് ഷായും തമ്മിൽ വാക്കേറ്റം. പറയുന്നത് കേൾക്കാൻ തയാറാകണമെന്ന് ആവശ്യപ്പെ ട്ട് ക്ഷോഭത്തോടെ അമിത് ഷാ ഉവൈസിക്കുനേരെ വിരൽ ചൂണ്ടിയപ്പോൾ പേടിപ്പിക്കാൻ നോക് കേണ്ടെന്ന് ഉവൈസിയുടെ മറുപടി. രംഗം ശാന്തമാക്കാൻ പണിപ്പെട്ട് അപ്പോൾ ചെയറിൽ ഉണ്ടായ ിരുന്നത് എൻ.കെ. പ്രേമചന്ദ്രൻ. ബിൽ പരിഗണനക്ക് എടുത്ത് ചർച്ചയിലേക്ക് സഭ കടന്നപ് പോഴായിരുന്നു ഉവൈസിയും മറ്റു പ്രതിപക്ഷ അംഗങ്ങളും എതിർപ്പുയർത്തിയത്. ബി.ജെ.പി അംഗം സത്യപാൽ സിങ് സംസാരിച്ചപ്പോഴും ഉവൈസി എതിർപ്പ് പ്രകടിപ്പിച്ചു.
ഒരു കേസിൽ അന്വേഷണ ഗതി മാറ്റാൻ ഒരു രാഷ്ട്രീയ നേതാവ് ഹൈദരാബാദ് പൊലീസ് കമീഷണറോട് ആവശ്യപ്പെട്ടു, അങ്ങനെ ചെയ്തില്ലെങ്കിൽ സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തി എന്നാണ് സത്യപാൽസിങ് പറഞ്ഞത്. അന്ന് മുംബൈ പൊലീസ് കമീഷണറായിരുന്ന തനിക്ക് സംഭവത്തെക്കുറിച്ച് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനെ ഹൈദരാബാദിൽ നിന്നുള്ള എം.പിയായ ഉവൈസി ചോദ്യം ചെയ്തു; ബി.ജെ.പി നേതാവ് തെളിവു നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതോടെ അമിത് ഷാ ചാടിയെണീറ്റു. ബി.ജെ.പി അംഗം സംസാരിക്കുേമ്പാൾ തടസ്സപ്പെടുത്തിയതിനെ അദ്ദേഹം ചോദ്യം ചെയ്തു. ‘‘ഉവൈസിയുടെയും മറ്റു പലരുടെയും മതേതരത്വം പൊട്ടാൻ തുടങ്ങി. അവർ സംസാരിച്ചപ്പോൾ ക്ഷമയോടെ ഞങ്ങൾ കേട്ടു. കേൾക്കാൻ പഠിക്കണം, ഉവൈസി സാബ്. ഇതിങ്ങനെ പോകാൻ പറ്റില്ല. നിങ്ങൾ കേൾക്കാൻ തയാറാകണം’’- അമിത് ഷാ ഉവൈസിക്കുനേരെ വിരൽ ചൂണ്ടി രോഷത്തോടെ പറഞ്ഞു. വിരൽചൂണ്ടി സംസാരിക്കുകയൊന്നും വേണ്ടെന്ന് ഉവൈസിയും മറുപടി നൽകി. നിങ്ങൾക്ക് പേടിപ്പിക്കാനൊന്നും പറ്റില്ല. ‘നിങ്ങളുെട മനസ്സിൽ പേടിയുണ്ടെങ്കിൽ എനിക്കെന്തു ചെയ്യാൻ പറ്റു’മെന്നായി അമിത് ഷാ. ഇൗ സമയം എൻ.കെ. പ്രേമചന്ദ്രനായിരുന്നു ചെയറിൽ. അദ്ദേഹത്തെ മാറ്റി ചെയറിലേക്ക് ഒാടിയെത്തിയ സ്പീക്കർ ഒാം ബിർലയാണ് പിന്നീട് കാര്യങ്ങൾ നിയന്ത്രിച്ചത്.
ഭീകരവിരുദ്ധ നിയമമായ ‘പോട്ട’ യു.പി.എ സർക്കാർ പിൻവലിച്ചത് നേരത്തേ അമിത് ഷാ ചോദ്യം ചെയ്തു. വോട്ടു ബാങ്ക് സംരക്ഷണത്തിനാണ് നിയമ ദുരുപയോഗത്തിെൻറ പേരു പറഞ്ഞ് നിയമം പിൻവലിച്ചത്. പോട്ട പിൻവലിച്ചശേഷം ഭീകര ചെയ്തികൾ വർധിച്ചതായാണ് കാണാൻ കഴിഞ്ഞത്. മുംബൈ ഭീകരാക്രമണത്തോടെ എൻ.െഎ.എ രൂപവത്കരിക്കാൻ നിർബന്ധിതമായി -അമിത് ഷാ പറഞ്ഞു.
ബില്ലിലെ ചില പിഴവുകൾ ഉവൈസി ചർച്ചയിൽ ചൂണ്ടിക്കാട്ടി. ഏതെങ്കിലും ഒരാൾക്കെതിരെ അന്വേഷണം നടത്താൻ വിദേശത്ത് അയക്കുന്ന എൻ.െഎ.എ ഒാഫിസർക്ക് സർക്കാർ എന്ത് അധികാരമാണ് നൽകുന്നതെന്ന് അദ്ദേഹം ചോദിച്ചു. മറ്റുള്ളവരുടെ പരമാധികാരത്തിൽ കടന്നുകയറുന്ന അമേരിക്കയും ഇസ്രായേലുമായി ഇന്ത്യയെ താരതമ്യപ്പെടുത്തരുത്. ദേശതാൽപര്യത്തിന് അവ്യക്തമായ നിർവചനം നൽകിയാൽ പോരാ.
സഭയിൽനിന്ന് പുറത്തിറങ്ങിയശേഷം മാധ്യമപ്രവർത്തകരെ കണ്ട ഉവൈസി പറഞ്ഞു: ‘‘ബി.ജെ.പിയുടെ തീരുമാനങ്ങളെ പിന്തുണക്കാത്ത ആരെയും അവർ ദേശവിരുദ്ധരെന്നു വിളിക്കും. ഇവരെന്താ, ദേശീയതക്കാരുടെയും ദേശവിരുദ്ധരുടെയും കട തുറന്നിട്ടുണ്ടോ? വിരൽചൂണ്ടിയൊക്കെയാണ് അമിത് ഷാ സംസാരിക്കുന്നത്. അദ്ദേഹം ആഭ്യന്തര മന്ത്രി മാത്രമാണ്, ദൈവമല്ല. അദ്ദേഹം ആദ്യം ചട്ടങ്ങൾ വായിക്കെട്ട.’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.