ന്യൂഡൽഹി: ഉത്തർപ്രദേശിൽ കോൺഗ്രസിനെ ഒഴിവാക്കിക്കൊണ്ടുള്ള എസ്.പി-ബി.എസ്.പി സഖ്യം അപകടകരമായ അബദ്ധമാണെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് സിങ്വി. യു.പിയിൽ ഒറ്റക്ക് പോരാടാൻ കോൺഗ്രസ് തയാറാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ പ്രതിപക്ഷ കക്ഷികളുടെയും ലക്ഷ്യം ബി.ജെ.പിയെ തകർത്ത് സ്വേച്ഛാധിപത്യവും ദുർഭരണവും ഇല്ലാതാക്കുകയെന്നതാണ്. മോശം സമയത്ത് കോൺഗ്രസ് വീണുപോയിട്ടുണ്ട്. പക്ഷെ കോൺഗ്രസിനെ ഒഴിവാക്കുന്നത് അപകടകരമായ അബദ്ധമാകുമെന്നാണ് താൻ കരുതുന്നതെന്നും അഭിഷേക് സിങ്വി പറഞ്ഞു.
സഖ്യം നിലനിൽപിനു വേണ്ടി -കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്
എസ്.പി-ബി.എസ്.പി സഖ്യം അവരുടെ നിലനിൽപിനു വേണ്ടിയാണെന്നും അത് രാജ്യത്തിെൻറയോ ഉത്തർപ്രദേശിെൻറയോ താത്പര്യമല്ലെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് ഉത്തർപ്രദേശിൽ മാത്രമല്ല, അത് ഇന്ത്യക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പാണ്. ജനങ്ങൾ ഇന്ത്യ ഭരിക്കേണ്ടുന്ന ഒരു നേതാവിനെയാണ് നോക്കുന്നത്. എൻ.ഡി.എ ശക്തമാണ്. ഉത്തർപ്രദേശിൽ ബി.ജെ.പി 74 സീറ്റുകൾ നേടുമെന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു.
സമാജ്വാദി പാർട്ടി പ്രസിഡൻറ് അഖിേലഷ് യാദവും ബി.എസ്.പി അധ്യക്ഷ മായാവതിയും സംയുക്തമായി വാർത്താസമ്മേളനം നടത്തിയാണ് ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പിനെ ഒരുമിച്ചു നേരിടുമെന്ന് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.