ന്യൂഡൽഹി: വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞ് കനത്തതോടെ മൂന്ന് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡല്‍ഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ജമ്മു-കശ്മീര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, മധ്യപ്രദേശ് എന്നിവിടങ്ങളിലും മൂടല്‍മഞ്ഞ് രൂക്ഷമാണ്.
അടുത്ത ദിവസങ്ങളിൽ വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പുലര്‍ച്ചെ യാത്രചെയ്യുന്നവർ ഫോഗ് ലൈറ്റുകള്‍ ഉപയോഗിക്കണമെന്നും നിർദേശം നൽകി.മൂടല്‍മഞ്ഞ് കാഴ്ച തടസ്സപ്പെടുത്തിയതോടെ ഡല്‍ഹിയില്‍നിന്ന് 132 വിമാന സര്‍വിസുകളും 22 ട്രെയിന്‍ സര്‍വിസുകളും മണിക്കൂറുകൾ വൈകി. ശനിയാഴ്ച ഉച്ചക്ക് എത്തേണ്ട തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസ് 14 മണിക്കൂർ വൈകിയാണ് ഡൽഹിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.