ലവ് ജിഹാദ് അമുസ്‌ലിംകളുടെ ആത്മാഭിമാനത്തിന് നേരെയുള്ള ആക്രമണം, ഇല്ലാതാക്കാൻ നിയമം വേണമെന്ന് വി.എച്ച്.പി

ന്യൂഡൽഹി: രാജ്യത്ത് 'ലവ് ജിഹാദ്' ഇല്ലാതാക്കാൻ നിയമം കൊണ്ടുവരണമെന്ന് കേന്ദ്രത്തോട് വി.എച്ച്.പി. ബല്ലാബാഗിൽ 21 കാരി കൊല്ലപ്പെട്ടതിന് പിന്നാലെ 'ലവ് ജിഹാദ്' ആരോപിച്ചാണ് വി.എച്ച്.പി ഇൻറർനാഷണൽ ജോയിന്‍റ് സെക്രട്ടറി സുരേന്ദ്ര ജയിൻ രംഗത്ത് വന്നത്.

'ഇത് അമുസ്‌ലിംകളുടെ ആത്മാഭിമാനത്തിനും രാജ്യത്തിന്‍റെ സുരക്ഷക്കും നേരെയുള്ള ആക്രമണമാണ്, ലവ് ജിഹാദിനെതിരെ കേന്ദ്രസർക്കാർ നിയമം കൊണ്ടുവരണം. ഒരു പരിഷ്‌കൃത സമൂഹത്തിലും പരിവർത്തനം അനുവദിക്കാനാവില്ല, ലവ് ജിഹാദ് അനുവദിക്കാൻ കഴിയില്ല' -ജെയിൻ പറഞ്ഞു.

ബല്ലാബാഗ് സംഭവത്തെ അപലപിച്ച ജെയിൻ, 7 ദിവസത്തിനിടെ നിരവധി പെൺകുട്ടികളെ മേവാത്തിനും ഗുരുഗ്രാമിനുമിടയിൽ ലവ് ജിഹാദിന്‍റെ പേരിൽ തട്ടിക്കൊണ്ടുപോയെന്നും ആരോപിച്ചു.

കഴിഞ്ഞദിവസമാണ് ബല്ലാബാഗിൽ 21 കാരിയായ യുവതി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒത്തുകളിക്കുന്നുണ്ടെന്നും വിശദ അന്വേഷണം വേണമെന്നും ജെയിൻ പറഞ്ഞു.

Tags:    
News Summary - VHP demands law to stop 'love jihad', condemns Ballabgarh incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.