മോദിയെ മഹാത്മാ ഗാന്ധിയോട് ഉപമിച്ച് ഉപരാഷ്ട്രപതി; വിമർശിച്ച് കോൺഗ്രസ് എം.പി

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ മഹാത്മാ ഗാന്ധിയോട് ഉപമിച്ചതിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന് വിമർശനം. കഴിഞ്ഞ നൂറ്റാണ്ടിലിലെ മഹാപുരുഷൻ മഹാത്മാ ഗാന്ധിയാണ്. അതുപോലെ ഈ നൂറ്റാണ്ടിലെ യുഗപുരുഷനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്നായിരുന്നു ജഗ്ദീപ് ധൻകറിന്‍റെ പരാമർശം.

തിങ്കളാഴ്ച മുംബൈയിൽ ജൈനമത വിശ്വാസിയും തത്ത്വചിന്തകനുമായ ശ്രീമദ് രാജ്ചന്ദ്രയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ധൻകർ പ്രധാനമന്ത്രിയെ മഹാത്മാ ഗാന്ധിയോട് ഉപമിച്ചത്.

മഹാത്മാഗാന്ധി സത്യാഗ്രഹത്തിലൂടെ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടി തന്നു. ഇന്ത്യയുടെ പ്രധാന മന്ത്രി നരേന്ദ്രമോദി നമുക്ക് ആവശ്യമുള്ള വഴിയിൽ നമ്മെ നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക സമൂഹമാധ്യമ അകൗണ്ട് വഴി പ്രസംഗം പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, ധൻകറിന്‍റെ പരാമർശത്തെ വിമർശിച്ച് കോൺഗ്രസ് എം.പി മാണിക്യം താകൂർ രംഗത്തെത്തി. മോദിയെ മഹാത്മാവുമായി താരതമ്യം ചെയ്യുന്നത് ലജ്ജാകരമാണെന്നും മുഖസ്‌തുതിക്ക് ഒരു പരിധിയുണ്ടെന്നും ധൻകർ ആ പരിധി ലംഘിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Vice President Dhankar sparks controversy comparing Mahatma Gandhi with PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.