വധഭീഷണിയും പാരിതോഷികം പ്രഖ്യാപിക്കലും ജനാധിപത്യം വിരുദ്ധം: ഉപരാഷ്ട്രപതി

ന്യൂഡൽഹി: ഇന്ത്യ ഭിന്നാഭിപ്രായങ്ങളെ അംഗീകരിക്കുന്ന രാജ്യമാണെന്നും എന്നാൽ, ശിഥിലീകരണത്തെ യാതൊരു തരത്തിലും അനുവദിക്കില്ലെന്നും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. രാജ്യത്തിന്‍റെ ദേശീയോദ്‌ഗ്രഥനത്തിനും ഐക്യത്തിനും വികസനത്തിനും തുരങ്കം വെക്കുന്ന ശക്തികളെ മുളയിലെ നുള്ളിക്കളയുമെന്നും വെങ്കയ്യ നായിഡു വ്യക്തമാക്കി. 

തലക്ക് വില പറയുന്നതും ശാരീരികമായി കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതും ജനാധിപത്യത്തിൽ സ്വീകാര്യമല്ല. ചില പുതിയ ചിത്രങ്ങൾ മതവിഭാഗത്തെയും ജനവികാരത്തെയും വ്രണപ്പെടുത്തുന്നതായി പരാതിയുണ്ട്. ചിലർ പ്രതിഷേധിക്കുന്നു. മറ്റു ചിലർ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിക്കുന്നു. ഇത്രയും പണം എളുപ്പത്തിൽ എവിടെ നിന്നാണ് കിട്ടുന്നതെന്ന് തനിക്ക് സംശയമുണ്ടെന്നും പത്മാവതി ചിത്രം സംബന്ധിച്ച വിവാദത്തെ ഉദ്ദേശിച്ച് വെയ്യങ്ക നായിഡു പറഞ്ഞു.  

ബഹുവിധ പാരമ്പര്യവും ആചാര്യങ്ങളും ഉൾക്കൊള്ളുന്ന, വലിയ മാറ്റങ്ങളും ചരിത്രപരമായ ദശാസന്ധിയും കടന്ന് വളർന്നുവന്ന രാഷ്ട്രമാണിത്. വിരൂപരായ ചിലരിൽ നിന്ന് ഇടുങ്ങിയതും ഭ്രാന്തമായതുമായ പ്രവർത്തനങ്ങൾ ഉണ്ടാകുന്നുണ്ട്. വളരെ പഴക്കമേറിയ സംസ്കാരം ഉൾക്കൊള്ളുന്ന യുവ തലമുറയാണ് രാജ്യത്തുള്ളതെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി. 

സ​ഞ്​​ജ​യ്​ ലീ​ല ഭ​ൻ​സാ​ലി ചി​ത്രമായ ‘പ​ത്മാ​വ​തി’​ക്കെതിരെ വിമർശനവും അഭിനേതാക്കൾക്കെതിരെ വധഭീഷണിയും ഉയരുന്ന സാഹചര്യത്തിലാണ് ഉപരാഷ്ട്രപതിയുടെ പ്രസ്താവന ശ്രദ്ധേയമാകുന്നത്. ജനാധിപത്യത്തിൽ അക്രമങ്ങൾ അംഗീകരിക്കില്ലെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി. 
 

Tags:    
News Summary - Vice President Venkaiah Naidu says violent threats not acceptable in democracy -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.