വിരമിക്കുന്ന ദിവസം വൈസ്​ പ്രിൻസിപ്പലിന്​ സസ്​പെൻഷൻ

ന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ സ്​കൂളിൽ വിരമിക്കുന്ന ദിവസം വൈസ്​ പ്രിൻസിപ്പലിന്​ സസ്​പെൻഷൻ. അഴിമതിക്കുറ്റം ആരോപിച്ചാണ്​ പ്രിൻസിപ്പലിനെ സസ്​പെൻഡ്​ ചെയ്​തത്​. വെള്ളിയാഴ്​ചയായിരുന്നു ഡൽഹി വിദ്യഭ്യാസ വകുപ്പ്​ പ്രിൻസിപ്പലിനെ സസ്​പെൻഡ്​ ചെയ്​തത്​.

മായൂർ വിഹാറിലെ സർവോദയ കന്യാ വിദ്യാലയത്തിലെ വൈസ്​ പ്രിൻസിപ്പലായ ഗോമതി ദേവിയാണ്​ സസ്​പെൻഷൻ നടപടി ​േനരിട്ടത്​. സ്​കുളിലെ 20 അധ്യാപകർക്ക്​ അനുവദിച്ച ടീച്ചേഴ്​സ്​ ​ഗ്രാൻഡിൽ അഴിമതി നടത്തിയെന്നാണ്​ ഗോമതിക്കെതിരായ ആരോപണം. ഒാരോ അധ്യാപകർക്കും 500 രൂപയാണ്​ ഗ്രാൻഡായി നൽകിയത്​. ഇതിൽ 350 രൂപ മാത്രമേ വൈസ്​ പ്രിൻസിപ്പൽ അധ്യാപകർക്ക്​ കൈമാറിയുള്ളു.

പിന്നീട്​ വിദ്യാഭ്യാസ വകുപ്പ്​ നടത്തിയ അന്വേഷണത്തിനൊടുവിലാണ്​ വൈസ്​ പ്രിൻസിപ്പൽ അഴിമതി നടത്തിയ വിവരം പുറത്തറിഞ്ഞത്​. തുടർന്ന്​ സർവീസിലെ അവസാന ദിവസം അധ്യാപികക്ക്​ സസ്​പെൻഷൻ നൽകാൻ വിദ്യഭ്യാസ വകുപ്പ്​ തീരുമാനിക്കുകയായിരുന്നു.

Tags:    
News Summary - Vice Principal Of Delhi School Suspended On Retirement Day-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.