ന്യൂഡൽഹി: ദേശീയ പാത ഒമ്പതിൽ കാഴ്ചകൾ കണ്ടും മാറിയ കാലാവസ്ഥയിൽ ആശങ്കപ്പെട്ടും നീങ്ങിയ വാഹനങ്ങളെ കുരുക്കി വൻ മണ്ണിടിച്ചിൽ. ഉത്തരാഖണ്ഡിലെ താനക്പൂർ-ചംപാവട്ട് പാതയിൽ സ്വാലക്കടുത്താണ് യാത്രക്കാരിൽ ഭീതി നിറച്ച് പാറക്കല്ലുകളും മണ്ണും റോഡ് നിറച്ച് മല താഴോട്ടുപതിച്ചത്. മണ്ണിടിച്ചിൽ ആരംഭിച്ചതോടെ വാഹനങ്ങൾ ഇരുവശത്തും നിർത്തിയത് വൻ ദുരന്തമൊഴിവാക്കി.
തുടക്കത്തിൽ കാഴ്ച കണ്ടുനിന്ന വാഹന യാത്രികർ അപകടം മനസ്സിലാക്കി അതിവേഗം തിരിച്ച് സുരക്ഷിത സ്ഥാനത്തേക്കു മാറി. യാത്രക്കാരിലാരോ പകർത്തിയ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
മലയുടെ ഒരു ഭാഗം മൊത്തം ഇടിഞ്ഞുതാഴ്ന്നതിനാൽ റോഡ് സുരക്ഷിതമാക്കാൻ രണ്ടു ദിവസമെങ്കിലും എടുക്കുമെന്ന് ഉത്തരാഖണ്ഡ് അധികൃതർ വ്യക്തമാക്കി.
അയൽ സംസ്ഥാനമായ ഹിമാചൽ പ്രദേശിൽ കഴിഞ്ഞ മാസമുണ്ടായ സമാന മണ്ണിടിച്ചിലിൽ വാഹനങ്ങളിൽ കുടുങ്ങിയ 13 പേർ മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.