ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിലുണ്ടായ കനത്ത മഴയിൽ മൂന്ന് മരണം. മേഘവിസ്ഫോടനത്തെ തുടർന്നാണ് തിങ് കളാഴ്ച പുലർച്ചയോടെ ചമോലിയിൽ കനത്ത മഴയുണ്ടായത്.
#WA TCH House collapses as flash flood hits Vikas Khand Ghat's Lankhi village, in Chamoli, #Uttarakhand. State Disaster Response Force team has been rushed to the spot for rescue operation. pic.twitter.com/7KS2VVukcL
— ANI (@ANI) August 12, 2019
രൂപ ദേവി(35), അവരുടെ ഒമ്പത് മാസം പ്രായമുള്ള കുട്ടി എന്നിവരാണ് മരിച്ചത്. രാത്രി വീട്ടിൽ കിടന്നുറങ്ങുേമ്പാൾ മഴയിൽ ഇവരുടെ വീട് ഒലിച്ച് പോവുകയായിരുന്നു. നാട്ടുകാരും ദുരന്തനിവാരണ സേനയും പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ഉരുൾപൊട്ടലിലാണ് മറ്റൊരു 21കാരിക്ക് ജീവൻ നഷ്ടമായത്. രാത്രി ഒരു മണിയോടെയാണ് മഴയും ഇടിമിന്നലും തുടങ്ങിയത്. ഇപ്പോഴും ഉത്തരാഖണ്ഡിലെ വിവിധ പ്രദേശങ്ങളിൽ മഴ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.