13 വർഷം സർക്കസ്​ കൂടാരത്തിൽ; ആദ്യമായി മണ്ണ്​ തൊട്ട സിംഹരാജ​െൻറ ആഹ്ലാദം കണ്ണ്​ നിറക്കും

ന്യൂഡൽഹി: സർക്കസിൽ നിന്നും രക്ഷപ്പെടുത്തിയ സിംഹത്തെ ആദ്യമായി പുറത്തേക്ക്​ തുറന്നു വിട്ടപ്പോൾ കാട്ടിലെ രാജ ൻ കാണിച്ചുകൂട്ടുന്ന കസർത്തുകൾ ഇപ്പോൾ മൃഗ സ്​നേഹികളുടെ കണ്ണ്​ നിറക്കുകയാണ്​. വർഷങ്ങൾക്ക്​ മുമ്പുള്ള വിഡിയോ ആണെങ്കിലും ഈ കാലത്തും മൃഗങ്ങൾക്ക്​ നേരെ നടക്കുന്ന ക്രൂരതകൾ ചൂണ്ടിക്കാട്ടി വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ ്പിക്കുകയാണ്​ ഇവർ.

13 വർഷമായി സർക്കസ്​ കൂടാരത്തിലും ഇടുങ്ങിയ കൂട്ടിലുമായി ജീവിതം തള്ളി നീക്കി, സിംഹത്തി​​​ ​െൻറ സ്വതസിദ്ധമായ ഗാംഭീര്യം നഷ്​ടപ്പെട്ട വനരാജൻ​ മണ്ണ്​ മാന്തിക്കളിച്ചും പുല്ലിട്ട മൈതാനത്തിലൂടെ​ ഓടിയും പ ാറയെ വാരിപ്പുണർന്നും സ്വാതന്ത്ര്യം ആസ്വദിക്കുകയാണ്​. സിംഹം ത​​​​െൻറ സ്വാതന്ത്ര്യം ആസ്വദിക്കുന്ന 27 സെക്കൻറുകൾ മാത്രമുള്ള വിഡിയോ ഇന്ത്യൻ ഫോറസ്റ്റ്​ സർവീസ്​ ഉദ്യോഗസ്ഥൻ സുസാൻറ നന്ദയാണ്​ ട്വിറ്ററിൽ പങ്കുവെച്ചത്​.

ഹൃദയം തകർക്കുന്നത്​... മനുഷ്യൻ എത്ര സ്വാർഥരാണ്​... മൃഗങ്ങളെ അവരുടെ യഥാർഥ വീട്ടിൽ നിന്ന്​ അപഹരിക്കുന്നു.. ഒരു ട്വിറ്റർ യൂസർ കമൻറ്​ ചെയ്​തു. പരിണാമം ഏറ്റവും മോശമാണെന്നതിന്​ ഏറ്റവും വലിയ ഉദാഹരണമാണ്​ മനുഷ്യരെന്ന്​ മറ്റൊരാൾ. ഇത്തരത്തിൽ വിഡിയോക്ക്​ നിരവധി കമൻറുകളാണ്​ ലഭിക്കുന്നത്​. ഫോറസ്റ്റ്​ ഉദ്യോഗസ്ഥനായ നന്ദ മൃഗങ്ങളുടെ നിരവധി വിഡിയോകളാണ്​ ത​​​െൻറ ട്വിറ്റർ ഹാൻറിലിൽ പങ്കുവെച്ചിരിക്കുന്നത്​.

Tags:    
News Summary - Video of Lion Playing in the Grass After Being Rescued from Circus is Heart Breaking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.