13 വർഷം സർക്കസ് കൂടാരത്തിൽ; ആദ്യമായി മണ്ണ് തൊട്ട സിംഹരാജെൻറ ആഹ്ലാദം കണ്ണ് നിറക്കും
text_fieldsന്യൂഡൽഹി: സർക്കസിൽ നിന്നും രക്ഷപ്പെടുത്തിയ സിംഹത്തെ ആദ്യമായി പുറത്തേക്ക് തുറന്നു വിട്ടപ്പോൾ കാട്ടിലെ രാജ ൻ കാണിച്ചുകൂട്ടുന്ന കസർത്തുകൾ ഇപ്പോൾ മൃഗ സ്നേഹികളുടെ കണ്ണ് നിറക്കുകയാണ്. വർഷങ്ങൾക്ക് മുമ്പുള്ള വിഡിയോ ആണെങ്കിലും ഈ കാലത്തും മൃഗങ്ങൾക്ക് നേരെ നടക്കുന്ന ക്രൂരതകൾ ചൂണ്ടിക്കാട്ടി വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ ്പിക്കുകയാണ് ഇവർ.
13 വർഷമായി സർക്കസ് കൂടാരത്തിലും ഇടുങ്ങിയ കൂട്ടിലുമായി ജീവിതം തള്ളി നീക്കി, സിംഹത്തി െൻറ സ്വതസിദ്ധമായ ഗാംഭീര്യം നഷ്ടപ്പെട്ട വനരാജൻ മണ്ണ് മാന്തിക്കളിച്ചും പുല്ലിട്ട മൈതാനത്തിലൂടെ ഓടിയും പ ാറയെ വാരിപ്പുണർന്നും സ്വാതന്ത്ര്യം ആസ്വദിക്കുകയാണ്. സിംഹം തെൻറ സ്വാതന്ത്ര്യം ആസ്വദിക്കുന്ന 27 സെക്കൻറുകൾ മാത്രമുള്ള വിഡിയോ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻ സുസാൻറ നന്ദയാണ് ട്വിറ്ററിൽ പങ്കുവെച്ചത്.
The feeling of the lion on touching the soil for the 1st time in 13 years after being rescued from a circus pic.twitter.com/02LM7s1K0z
— Susanta Nanda IFS (@susantananda3) February 21, 2020
ഹൃദയം തകർക്കുന്നത്... മനുഷ്യൻ എത്ര സ്വാർഥരാണ്... മൃഗങ്ങളെ അവരുടെ യഥാർഥ വീട്ടിൽ നിന്ന് അപഹരിക്കുന്നു.. ഒരു ട്വിറ്റർ യൂസർ കമൻറ് ചെയ്തു. പരിണാമം ഏറ്റവും മോശമാണെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് മനുഷ്യരെന്ന് മറ്റൊരാൾ. ഇത്തരത്തിൽ വിഡിയോക്ക് നിരവധി കമൻറുകളാണ് ലഭിക്കുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥനായ നന്ദ മൃഗങ്ങളുടെ നിരവധി വിഡിയോകളാണ് തെൻറ ട്വിറ്റർ ഹാൻറിലിൽ പങ്കുവെച്ചിരിക്കുന്നത്.
Tiger goes for shopping https://t.co/7nzmY5DEhR
— Susanta Nanda IFS (@susantananda3) February 22, 2020
Love only grows by sharing. You will have more by giving it away to others. pic.twitter.com/Ln08TCvyQi
— Susanta Nanda IFS (@susantananda3) February 22, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.