മുംബൈ: വോർലി പ്രദേശത്തെ സേനാപതി ബാപത് മാർഗിലുള്ള ഫ്‌ളൈ ഓവറിന് താഴെ നവീകരിച്ച മനോഹരമായ ഇടങ്ങൾ പങ്കുവെച്ച് മഹാരാഷ്ട്രയിലെ വിനോദസഞ്ചാര, പരിസ്ഥിതി മന്ത്രിയായ ആദിത്യ താക്കറെ. സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ച വിഡിയോക്ക് പ്രേഷകർക്കിടയിൽ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനുമായി (ബിഎംസി) സഹകരിച്ച് ഫ്‌ളൈ ഓവറിന് താഴെയുള്ള സ്ഥലത്തെ ഇത്രയേറെ മനോഹരമാക്കിയതിന് ന്യൂക്ലിയസ് ഓഫീസ് സ്പാർക്‌സ് സ്ഥാപനത്തിന് മന്ത്രി സാമൂഹ്യ മാധ്യമങ്ങളിലൂടെ നന്ദി പറഞ്ഞു.
കഴിഞ്ഞവർഷം ട്വിറ്ററിലൂടെ ഫ്‌ളൈ ഓവറിന് താഴെയുള്ള സ്ഥലം നവീകരിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ആദിത്യ താക്കറെ പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.