പട്ന: ബിഹാറിലെ ഗോപാൽഗഞ്ചിൽ സ്ത്രീകൾക്ക് പണം നൽകുന്ന ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിന്‍റെ വിഡിയോക്കെതിരെ പ്രതിപക്ഷ പ്രതിഷേധം. കാറിൽ ഇരിക്കുന്ന തേജസ്വി കാറിന് ചുറ്റും തടിച്ചുകൂടിയ സ്ത്രീകൾക്ക് 500രൂപ വീതം നൽകുന്നതും സ്ത്രീകൾ കൈകൾകൂപ്പി നമസ്കരിക്കുന്നതുമാണ് വിഡിയോയിൽ.
ജെ.ഡി.യു എം.എൽ.സി നീരജ് കുമാറാണ് വ്യാഴാഴ്ച വൈകിട്ട് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഗോപാൽഗഞ്ചിൽ പൊതുപരിപാടിയിൽ സംസാരിക്കാനെത്തിയതായിരുന്നു തേജസ്വി. യോഗത്തിന് ശേഷം പ്രദേശെത്ത പാവപ്പെട്ട സ്ത്രീകൾക്ക് പണം നൽകുകയായിരുന്നുവെന്നും താൻ ലാലു പ്രസാദ് യാദവിന്‍റെ മകനാണെന്ന് സ്ത്രീകളോട് പറയുന്നുണ്ടെന്നും നീരജ് കുമാർ പറഞ്ഞു.
'ഞാൻ തേജസ്വി യാദവ്, ലാലുവിന്‍റെ മകനാണ്' -വിഡിയോയിൽ തേജസ്വി പറയുന്നത് കേൾക്കാം. തേജസ്വിക്ക് സ്വന്തമായി ഒരു സ്വത്വമില്ലെന്നും ഇപ്പോഴും പിതാവിന്‍റെ പേരിലാണ് അറിയപ്പെടുന്നതെന്നും വിഡിയോ പുറത്തുവിട്ട് നീരജ് കുറിച്ചു.
അവർക്ക് പണമല്ല നൽകേണ്ടതെന്നും ലാലു റെയിൽവേ മന്ത്രിയായിരുന്നപ്പോൾ ഏറ്റെടുത്ത അവരുടെ ഭൂമി വിട്ടുനൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.