ചെന്നൈ: അണ്ണാ ഡി.എം.കെ മുൻമന്ത്രിമാരായ എസ്.പി. വേലുമണി, ഡോ. സി. വിജയഭാസ്ക്കർ എന്നിവരുടെ വീടുകളിലും ഇവരുമായി ബന്ധപ്പെട്ട മറ്റു കേന്ദ്രങ്ങളിലും വിജിലൻസ് റെയ്ഡ്. ചൊവ്വാഴ്ച രാവിലെ മുതൽ 40ഓളം കേന്ദ്രങ്ങളിലായിരുന്നു മിന്നൽ പരിശോധന. എൽ.ഇ.ഡി തെരുവ് വിളക്കുകൾ സ്ഥാപിച്ചതിലും നിർമാണപദ്ധതികളുടെ ടെൻഡറുകൾ അനുവദിച്ചതിൽ സർക്കാറിന് 500 കോടിയുടെ നഷ്ടം വരുത്തിയതിനും തദ്ദേശമന്ത്രിയായിരുന്ന എസ്.പി. വേലുമണിക്കെതിരെ കേസെടുത്തിരുന്നു.
നിയമവിരുദ്ധമായി കരാറുകൾ അനുവദിച്ചതിനും വിവിധ പദ്ധതി നടത്തിപ്പിൽ ക്രമക്കേട് നടത്തിയതിനുമാണ് ആരോഗ്യ മന്ത്രിയായിരുന്ന വിജയഭാസ്കറിനെതിരെ കേസെടുത്തത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് അണ്ണാ ഡി.എം.കെ പ്രവർത്തകർ റോഡ് തടയൽ സമരം നടത്തി. കോയമ്പത്തൂരിൽ ഏഴ് എം.എൽ.എമാർ ഉൾപ്പെടെ 200ഓളം പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.