ഡൽഹിയിൽ ക്ലാസ് റൂം നിർമ്മിച്ചതിൽ 1300 കോടിയുടെ അഴിമതി; അന്വേഷണത്തിന് ശിപാർശ ചെയ്ത് വിജിലൻസ്

ന്യൂഡൽഹി: ഡൽഹിയിൽ 2045 ക്ലാസ് റൂമുകൾ നിർമ്മിച്ചതുമായി ബന്ധപ്പെട്ട അഴിമതിയിൽ അന്വേഷണത്തിന് ശിപാർശ ചെയ്ത് വിജിലൻസ് ഡയറക്ടറേറ്റ്. പ്രത്യേക ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തണമെന്ന് വിജിലൻസ് ശിപാർശ ചെയ്തു. 1300 കോടിയുടെ അഴിമതി ഇടപാടിൽ നടന്നുവെന്നാണ് റിപ്പോർട്ട്.

193 സ്കൂളുകളിലാണ് ക്ലാസ് മുറികൾ നിർമ്മിച്ചത്. ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച ശിപാർശ നൽകിയിരിക്കുന്നത്. വിദ്യാഭ്യാസ, പൊതുമരാമത്ത് വകുപ്പുകളിൽ ആർക്കാണ് ക്ലാസ് മുറികളുടെ നിർമ്മാണത്തിൽ ഉത്തരവാദിത്തമെന്നതിലും വ്യക്തത വേണമെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.

സെൻട്രൽ വിജിലൻസ് കമ്മീഷണൻ 2020 ഫെബ്രുവരി 17ന് തയാറാക്കിയ റിപ്പോർട്ടിൽ കെട്ടിടം നിർമ്മിച്ചതിലെ ക്രമക്കേടുകൾ പരാമർശിച്ചിരുന്നു. ക്ലാസ് മുറികൾ നിർമ്മിക്കാൻ ടെൻഡർ അനുവദിക്കുന്നതിൽ ഉൾപ്പടെ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് വിജിലൻസ് ഡയറക്ട​റേറ്റി​ന്റെ കണ്ടെത്തൽ.

Tags:    
News Summary - Vigilance directorate suggests probe into 'Rs 1,300 crore scam' in Delhi classroom construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.