ചെന്നൈ: തമിഴ്നടന്‍ വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി. റിത്വിക് എന്നയാളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് ഭീഷണി വന്നത്. വിജയ് സേതുപതിയുടെ മകളെ ബലാത്സം ചെയ്യുമെന്ന് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇയാൾ ഭീഷണി മുഴക്കിയത്.
മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കിയൊരുക്കുന്ന 800 എന്ന സിനിമയില്‍ നിന്നും താരം പിന്മാറിയതിന് പിന്നാലെയാണ് ട്വിറ്ററില്‍ നിന്നും ഭീഷണിയുയര്‍ന്നത്. ശ്രീലങ്കയിലെ തമിഴര്‍ അനുഭവിക്കുന്ന ദുഷ്കരമായ ജീവിതം വിജയ് സേതുപതി മനസിലാക്കാന്‍ അയാളുടെ മകളെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണിയിലുള്ളത്.
നേരത്തെ, ധോണിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണിയുയർത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റ്വിതിക് എന്നയാളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഗായിക ചിൻമയി അക്കൗണ്ടിനെക്കുറിച്ച് പൊലീസിന് റിപ്പോർട്ട് ചെയ്തു. ചെന്നൈ പൊലീസിനേയും അഡയാർ ഡെപ്യൂട്ടി കമീഷണറേയും ടാഗ് ചെയ്തു കൊണ്ട് സോഷ്യൽ മീഡിയയിൽ അവർ കുറിപ്പ് പങ്കുവെച്ചു.
'സോഷ്യൽമീഡിയയിലൂടെ പരസ്യമായി ഒരു ചെറിയ കുഞ്ഞിനെ ബലാത്സംഗം ചെയ്യുമെന്ന് പറയുന്നവൻ ക്രിമിനൽ ആണെന്നും സമൂഹത്തിന്‍റെ ഇത്തരത്തിലുള്ള ചിന്താഗതി എന്നാണ് മാറുകയെന്നും ചിൻമയി കുറിപ്പിൽ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.