ബി.ജെ.പിയിൽ നിന്ന് കോൺഗ്രസിലേക്ക്; പിന്നാലെ തെരഞ്ഞെടുപ്പ് ചീഫ് കോർഡിനേറ്ററായി ചുമതലയേറ്റ് വിജയശാന്തി

ഹൈദരാബാദ്: ബി.ജെ.പിയിൽ നിന്നു രാജിവെച്ച് കോൺഗ്രസിലെത്തിയതിന് പിന്നാലെ നടിയും മുൻ എം.പിയുമായ വിജയശാന്തിക്ക് സുപ്രധാന ചുമതല നൽകി പാർട്ടി. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ  പ്രചാരണ, ആസൂത്രണ സമിതിയുടെ ചീഫ് കോർഡിനേറ്ററായാണ് വിജയശാന്തിയെ നിയമിച്ചത്.  കഴിഞ്ഞ ദിവസമാണ് ബി.ജെ.പി വിട്ട് അവർ കോൺഗ്രസിലെത്തിയത്.

2009ലായിരുന്നു വിജയശാന്തി രാഷ്ട്രീയത്തിലേക്കെത്തുന്നത്. ഭാരതീയ രാഷ്ട്ര സമിതിയുടെ ബാനറിൽ മത്സരിച്ച് അതേ വർഷം അവർ മേഡക് ലോക്സഭ മണ്ഡലത്തിൽ നിന്നും വിജയിച്ചിരുന്നു. കെ. ചന്ദ്രശേഖര റാവുവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് കോൺഗ്രസിലേക്ക് മാറിയിരുന്നു. 2020ലാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്കെത്തുന്നത്.  ബി.ജെ.പിയിലേക്ക് പോയ പല നേതാക്കളും തിരികെ കോൺഗ്രസിലെത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

അടുത്തിടെ ബി.ജെ.പിയിൽ നിന്നു രാജി വെക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മുനുഗോഡ് എം.എൽ.എ കോമട്ടിറെഡ്ഢി രാജഗോപാല റെഡ്ഢി രംഗത്തെത്തിയിരുന്നു. മാനിഫെസ്റ്റോ കമ്മിറ്റി ചെയർമാനും മുൻ എം.പിയുമായ വിവേക് ​​വെങ്കിടസ്വാമിയും ബി.ജെ.പി വിടുകയാണെന്ന് വ്യക്തമാക്കിയിരുന്നു. നവംബർ 30നാണ് തെലങ്കാനയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക.

Tags:    
News Summary - Vijayashanthi appointed as chief coordinator of Telangana Assembly election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.