ന്യൂഡൽഹി: രാമക്ഷേത്രമല്ല വികസനമാണ് മധ്യപ്രദേശ് തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനാണ് സർക്കാർ ശ്രമം. വികസന നയവുമായി സർക്കാർ മുന്നോട്ട് പോകുമെന്നും ചൗഹാൻ വ്യക്തമാക്കി. ടൈംസ് ഒാഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ചൗഹാൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
യഥാർഥ വിഷയത്തിൽ നിന്ന് വ്യതിചലിക്കാനാണ് കോൺഗ്രസ് ശ്രമം. തന്നെയും കുടുംബത്തെയും വിമർശിക്കാനാണ് കോൺഗ്രസ് സമയം കണ്ടെത്തുന്നത്. 2008ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയപ്പെടുമെന്നാണ് പ്രവചിക്കപ്പെട്ടിരുന്നത്. എന്നാൽ, 143 സീറ്റ് നേടി സംസ്ഥാനത്ത് അധികാരത്തിലെത്താൻ പാർട്ടിക്ക് സാധിച്ചു.
വിമത ഭീഷണിയെ ഭയക്കുന്നില്ലെന്നും ശിവരാജ് സിങ് ചൗഹാൻ വ്യക്തമാക്കി. കോൺഗ്രസും വിമത ഭീഷണി നേരിടുന്നുണ്ട്. സംസ്ഥാനത്ത് താൻ ഒറ്റക്കല്ല. ബി.ജെ.പിയുടെ മുഴുവൻ പ്രവർത്തകരും തന്നോടൊപ്പമുണ്ടെന്നും ചൗഹാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.