ലഖ്നോ: ഉത്തർപ്രദേശിലെ പിലിഭിത്തിൽ ഗ്രാമീണരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പെണ്‍കടുവയെ തല്ലിക്കൊന്നു. പി ലിബിത്ത് കടുവാ സംരക്ഷണ കേന്ദ്രത്തിലാണ് നാട്ടുകാർ അഞ്ചു വയസുള്ള പെൺകടുവയെ തല്ലികൊന്നത്. സംഭവത്തിൽ 31 പേർക ്കെതിരെ വനംവകുപ്പ് അധികൃതർ കേസെടുത്തു.
പിലിഭിത്തിന് സമീപമുളള ദേവ്രിയ എന്ന സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. റിസർവിന് അടുത്തുള്ള മതെയ്ന ഗ്രാമത്തിലിറങ്ങിയ കടുവ ഒന്‍പത് ഗ്രാമീണരെ ആക്രമിച്ചിരുന്നു. ഗ്രാമത്തിലേക്ക് ഇറങ്ങിയ കടുവയെ നാട്ടുകാര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
കടുവയെ ഗ്രാമീണർ പിടികൂടിയതറിഞ്ഞ് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തിയെങ്കിലും ഗുരുതമായി പരിക്കേറ്റ കടുവ കാട്ടിലേക്ക് മറഞ്ഞിരുന്നു. ചികിത്സ നൽകുന്നതിനായി ഗാർഡുമാർ കടുവയെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വ്യാഴാഴ്ച രാവിലെ കടുവയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
നാട്ടുകാരുടെ കൂട്ടത്തല്ലില്‍ കടുവയുടെ ഭൂരിഭാഗം വാരിയെല്ലുകളും തകർന്നിരുന്നു. നാല വാരിയെല്ലുകൾ പൊട്ടി ശ്വാസകോശത്തിൽ തറച്ച നിലയിലായിരുന്നു. കാലുകളിലെ എല്ലുകള്‍ തകര്‍ന്നു. ശരീരത്തിലുടനീളം മൂര്‍ച്ചയേറിയ ആയുധങ്ങള്‍ക്കൊണ്ട് കുത്തേറ്റ കീറിയ നിലയിലായിരുന്നു കടുവയുടെ മൃതദേഹമെന്നും കടുവ സംരക്ഷണകേന്ദ്രം ഡയറക്ടർ രാജ മോഹൻ പറഞ്ഞു.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കടുവയുടെ മൃതദേഹം സംസ്കരിച്ചു.
Video Courtesy: www.hindustantimes.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.