ക്രിക്കറ്റ് കളിക്കിടെ കുട്ടി ​ബാളെടുത്തു, ദലിത് യുവാവിന്റെ തള്ളവിരലറുത്ത് മേൽജാതിക്കാരുടെ പ്രതികാരം

അഹമ്മദാബാദ്: ഗുജറാത്തിലെ പാത്താൻ ജില്ലയിൽ ഉയർന്ന ജാതിക്കാർ ദലിത് യുവാവിനെ മർദിക്കുകയും തളള വിരൽ മുറിച്ചു മാറ്റുകയും ചെയ്തു. സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളി നടക്കുന്നതിനിടെ യുവാവിന്റെ അനന്തരവൻ ബാൾ എടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചത്.

പാത്താൻ ജില്ലയിലെ കകോശി ഗ്രമാത്തിലാണ് സംഭവം. സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ക്രിക്കറ്റ് കളി കണ്ടുകൊണ്ടിരിക്കുകയായിരുനു കുട്ടി. അതിനിടെ തെറിച്ചു വീണ ബാൾ കുട്ടി എടുക്കുകയായിരുന്നു. ഇതോടെ രോഷാകുലരായ കളിക്കാർ കുട്ടിയെ ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടിക്കുനേരെ ജാതി അധിക്ഷേപം നടത്തുകയും ചെയ്തുവെന്ന് പൊലീസ് വ്യക്തമാക്കി.

ജാതി അധിക്ഷേപം നടത്തിയതിനെ കുട്ടിയുടെ അമ്മാവൻ ധീരജ് പാർമർ ചോദ്യം ചെയ്തു. പിന്നീട് പ്രശ്നം പരിഹരിച്ചു.

എന്നാൽ അന്ന് വൈകീട്ട് ഏഴ് ആളുകൾ ചേർന്ന ഒരു സംഘം ആയുധങ്ങളുമായി ധീരജിന്റെ വീട്ടിലെത്തുകയും തർക്കമാവുകയുമായിരുന്നു. ഈസമയം. ഭീരജും സഹോദരൻ കീർത്തിയും വീട്ടിലുണ്ടായിരുന്നു. തർക്കം രൂക്ഷമായതോടെ പ്രതികളിലൊരാൾ കീർത്തിയുടെ തള്ളവിരൽ മുറിച്ചു.

ഗുരുതര പരിക്കേറ്റ കീർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags:    
News Summary - Villagers chop off Dalit man's thumb in Gujarat after nephew picks up ball during cricket match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.