ട്രാഫിക്​ നിയമം ലംഘിച്ചാൽ കനത്ത പിഴ

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭ  വെള്ളിയാഴ്ച അംഗീകരിച്ച പുതിയ മോേട്ടാർ വാഹന നിയമത്തിൽ ട്രാഫിക് നിയമലംഘനത്തിനുള്ള പിഴ കുത്തനെ കൂട്ടി.  മദ്യപിച്ച് വാഹനമോടിച്ചാൽ 10,000 രൂപയും വാഹനമോടിക്കവെ മൊബൈലിൽ സംസാരിച്ചാൽ 5000 രൂപയുമാണ് പിഴ. പ്രായപൂർത്തിയാകാത്ത മക്കൾ വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ രക്ഷിതാവ് പിഴയടക്കണം.  അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കി മരണം സംഭവിച്ചാൽ ബന്ധപ്പെട്ട ഡ്രൈവർക്ക് 12 വർഷം തടവുശിക്ഷക്കുള്ള വകുപ്പുകളും പുതിയ നിയമത്തിലുണ്ട്.  പുതിയ നിയമം അടുത്തയാഴ്ച പാർലമ​െൻറിൽ വെക്കുമെന്ന്  കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. 

2016 ആഗസ്റ്റിൽ ഗഡ്കരി ലോക്സഭയിൽ അവതരിപ്പിച്ച മോേട്ടാർ വാഹന നിയമ ഭേദഗതിയുടെ പരിഷ്കരിച്ച പതിപ്പാണിത്. അന്ന് ലോക്സഭയുടെ ഗതാഗത സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ട നിയമഭേദഗതിയിൽ സ്റ്റാൻഡിങ് കമ്മിറ്റി നിർദേശിച്ച മാറ്റങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പുതിയ ബിൽ തയാറാക്കിയത്. സ്റ്റാൻഡിങ് കമ്മിറ്റി നിർദേശിച്ച ഏതാനും ഭേദഗതികൾ സർക്കാർ തള്ളി. പുതിയ വാഹനങ്ങൾ ഒാൺലൈൻ വഴി രജിസ്റ്റർ ചെയ്ത് നമ്പർ നൽകുന്നതിന് വാഹന ഡീലർമാർക്ക് അനുമതി നൽകുന്നതിെന സ്റ്റാൻഡിങ് കമ്മിറ്റി എതിർത്തു.  

രജിസ്ട്രേഷനും നമ്പർ നൽകുന്നതിനുമുള്ള അധികാരം ആർ.ടി.ഒക്കു മാത്രമായിരിക്കണമെന്ന നിർദേശമാണ് സമിതി  മുന്നോട്ടുവെച്ചത് എന്നാൽ, അത് സർക്കാർ സ്വീകരിച്ചില്ല. ഇപ്പോഴത്തെ നിലയിൽ നിയമം പാർലമ​െൻറ് പാസാക്കിയാൽ പുതിയ വാഹനത്തി​െൻറ രജിസ്ട്രേഷന് ആർ.ടി.ഒയെ സമീപിക്കേണ്ടതില്ല. ഡീലർമാർക്കുതന്നെ ഒാൺലൈൻ വഴി ചെയ്യാം.  ഡ്രൈവിങ് ലൈസൻസിന് ആധാർ നിർബന്ധം,  വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് പണം നൽകാതെ അടിയന്തര ചികിത്സ, പരിക്കേറ്റവരെ സഹായിക്കാനെത്തുന്നവരെ നിയമക്കുരുക്കിൽനിന്ന് രക്ഷിക്കാനുള്ള വ്യവസ്ഥ, നിർമാണ വൈകല്യം കണ്ടെത്തിയാൽ വാഹനം നിർബന്ധമായും തിരിച്ചുവിളിക്കാനുള്ള വ്യവസ്ഥ,  അപകടങ്ങളിൽപെട്ടവർക്കുള്ള ഇൻഷുറൻസ് നിശ്ചിത സമയപരിധിക്കുള്ളിൽ ലഭ്യമാക്കാനുള്ള വ്യവസ്ഥ തുടങ്ങിയവയാണ് പുതിയ നിയമത്തിലെ സുപ്രധാന മാറ്റങ്ങൾ.

Tags:    
News Summary - violating traffic rule get heavy fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.