കൊച്ചി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ. ഇന്ത്യയുടെ ജനാധിപത്യ നട്ടെല്ലോ ഘടനയോ തകരാതെ നിലനിൽക്കുന്നുവെന്നും യുക്തിരഹിതമായ അഭിപ്രായങ്ങൾ പുറത്തുവന്നാലും അത് നിലനിൽക്കുമെന്നും താക്കൂർ പറഞ്ഞു.
"നമ്മുടെ മഹത്തായ രാജ്യത്തിന്റെ ജനാധിപത്യ ഘടന എല്ലായ്പ്പോഴും അങ്ങനെ തന്നെ നിലനിൽക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള ചിലരുടെ അഭിപ്രായങ്ങൾ എത്ര അടിസ്ഥാനരഹിതവും യുക്തിരഹിതവുമാണെങ്കിലും. വിദേശത്ത്, നമ്മുടെ ജനാധിപത്യം കാലത്തിന്റെ പരീക്ഷണമായി നിലകൊള്ളും’’ -രാഹുൽ ഗാന്ധിയെ പരോക്ഷമായി പരാമർശിച്ച് താക്കൂർ പറഞ്ഞു.
യു.കെ സന്ദർശനത്തിനിടെ ഇന്ത്യയിലെ ജനാധിപത്യം അപകടത്തിലാണെന്ന് രാഹുൽ ഗാന്ധി പ്രസംഗിച്ചിരുന്നു. പ്രധാനമന്ത്രി മോദിക്കെതിരെയും ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു. മോദിയെ വിമർശിക്കുന്നത് രാജ്യത്തെ വിമർശിക്കുന്നതിന് തുല്യമാണെന്നായിരുന്നു കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഇതിന് മറുപടി നൽകിയത്. രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണമെന്നും ഇവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.