ന്യൂഡൽഹി: ഡൽഹിയിൽനിന്ന് ഒഡിഷയിലേക്ക് പോകുകയായിരുന്ന മലയാളി അടക്കമുള്ള കന്യാസ്ത്രീകൾക്കുനേരെ ഹിന്ദുത്വ തീവ്രവാദികളുടെ അതിക്രമം. ഇവരിൽനിന്ന് രക്ഷപ്പെടാൻ കന്യാസ്ത്രീകൾക്ക് സഭാവസ്ത്രം മാേറണ്ടി വന്നു. ഈ മാസം 19നാണ് തിരുഹൃദയ സന്യാസിനി സമൂഹ(എസ്.എച്ച്)ത്തിെൻറ ഡൽഹി പ്രൊവിൻസിലെ ഒരു മലയാളിയടക്കം നാലു കന്യാസ്ത്രീകളെ ഡൽഹി നിസാമുദ്ദീൻ െറയിൽവേ സ്റ്റേഷനിൽനിന്ന് പിന്തുടർന്ന് ബജ്റംഗ്ദളുകാർ അതിക്രമം കാട്ടിയത്.
നിസാമുദ്ദീനിൽനിന്ന് കന്യാസ്ത്രീകൾ കയറിയ അതേ ട്രെയിനിൽ കയറിയവർ അടുത്തേക്ക് വരുകയായിരുന്നുവെന്ന് കന്യാസ്ത്രീകളിലൊരാളായ ഉഷ മരിയ 'മാധ്യമ'ത്തോടു പറഞ്ഞു. ഒഡിഷയിൽനിന്നുള്ള 19 വയസ്സുള്ള രണ്ടു സഭാവിദ്യാർഥിനികളെ അവധിക്ക് വീട്ടിലെത്തിക്കാൻ കൂടെപോയതായിരുന്നു രണ്ടു യുവസന്യാസിനിമാർ. രണ്ടുപേർ സാധാരണ വസ്ത്രവും, മറ്റു രണ്ടുപേർ സന്യാസ വസ്ത്രവുമാണ് ധരിച്ചിരുന്നത്. തേർഡ് എ.സിയിലെ യാത്രക്കിടെ, ഝാൻസി എത്താറായപ്പോൾ ബജ്റംഗ്ദൾ പ്രവർത്തകർ അകാരണമായി പ്രശ്നമുണ്ടാക്കുകയായിരുന്നു.
രണ്ടുപേരെ മതം മാറ്റാനായി കൊണ്ടുപോയതാണെന്ന് ആരോപിച്ചായിരുന്നു അതിക്രമം. സന്യാസിനിമാരിൽ ഒരാൾ ഡൽഹി പ്രൊവിൻഷ്യൽ ഹൗസിലേക്ക് വിളിച്ച് വിവരം ധരിപ്പിച്ചപ്പോഴേക്കും ജയ് ശ്രീരാം, ജയ് ഹനുമാൻ മുദ്രാവാക്യങ്ങൾ വിളി തുടങ്ങി. തങ്ങൾ ക്രൈസ്തവ കുടുംബത്തിൽ ജനിച്ചവരാണെന്നു പറഞ്ഞെങ്കിലും അംഗീകരിച്ചില്ല.
ഏഴരയോടെ ഝാൻസി സ്റ്റേഷനിൽ എത്തിയപ്പോൾ യു.പി പൊലീസുദ്യോഗസ്ഥർ എത്തി നാലുപേരോടും ലഗേജ് എടുത്ത് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. ആ സമയം ജയ്ശ്രീരാം വിളിയുമായി നൂറ്റമ്പതിൽപ്പരം ബജ്റംഗ്ദൾ പ്രവർത്തകർ പുറത്തുണ്ടായിരുന്നു. അവധിക്ക് നാട്ടിൽ പോവുകയാണെന്നും വനിത പൊലീസ് ഇല്ലാതെ പുറത്തിറങ്ങില്ലെന്നും പറഞ്ഞെങ്കിലും പൊലീസ് അംഗീകരിച്ചില്ല.
ആധാർ കാർഡ് ഉൾപ്പെടെ രേഖകൾ പലതും കാണിച്ചിട്ടും പരിഗണിക്കാതെ ഹിന്ദുത്വ തീവ്രവാദികളുടെ ആർപ്പുവിളികൾക്കിടയിലൂടെ സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്ന് കന്യാസ്ത്രീകൾ പറഞ്ഞു. രാത്രി പതിനൊന്നരയോടെയാണ് സന്യാസിനിമാരെ സ്റ്റേഷനിൽ നിന്ന് ഝാൻസി ബിഷപ് ഹൗസിലേക്ക് വിട്ടയച്ചത്. ശനിയാഴ്ച ട്രെയിനിൽ ഒഡിഷയിലേക്ക് പൊലീസ് അകമ്പടിയോടെ സാധാരണ വേഷം ധരിച്ചായിരുന്നു പിന്നീട് യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.