വിരാല്‍ വി. ആചാര്യ ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി വിരാല്‍ വി. ആചാര്യയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. ന്യൂയോര്‍ക് സര്‍വകലാശാലയില്‍ ഡിപ്പാര്‍ട്മെന്‍റ് ഓഫ് ഫിനാന്‍സിലെ സാമ്പത്തികശാസ്ത്ര പ്രഫസറാണ് ആചാര്യ.  മൂന്നു വര്‍ഷമായിരിക്കും ഇദ്ദേഹത്തിന്‍െറ കാലാവധിയെന്ന് മന്ത്രിസഭയുടെ നിയമന കമ്മിറ്റി വ്യക്തമാക്കി.

നോട്ട് അസാധുവാക്കലിനുശേഷം പണനിക്ഷേപത്തിലും പിന്‍വലിക്കലിലും ആവര്‍ത്തിച്ചുള്ള  തിരുത്തല്‍  നിര്‍ദേശങ്ങളുമായി വന്ന ആര്‍.ബി.ഐ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുന്നതിനിടെയാണ് ആചാര്യയുടെ നിയമനം. ഐ.ഐ.ടി മുംബൈയില്‍നിന്ന് ബിരുദം, ന്യൂയോര്‍ക് സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ പിഎച്ച്.ഡി എന്നിവ കരസ്ഥമാക്കിയ ആചാര്യ ലണ്ടന്‍ ബിസിനസ് സ്കൂള്‍, കോളര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൈവറ്റ് ഇക്വിറ്റി, ബാങ്ക് ഓഫ് ഇംഗ്ളണ്ട് എന്നിവയുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Tags:    
News Summary - viral-acharya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.