പൂജക്കിടെ സ്വർണമാല വിഴുങ്ങി പശു; ചാണകം പരതിയിട്ടും കിട്ടാത്തതിനെ തുടർന്ന്​ ശസ്​ത്രക്രിയ

ബംഗളൂരു: പൂജക്കിടയിൽ പശു ഒപ്പിച്ച കുസൃ​തിയിൽ കുടുങ്ങിയിരിക്കുകയാണ്​ ഇവിടെ കുറച്ചുപേർ. വിഴുങ്ങിയ സ്വര്‍ണം വീണ്ടെടുക്കാൻ പശുവിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. കർണാടകയിലെ ഹീപാന്‍ഹള്ളിയിലെ സിര്‍സി താലൂക്കിലാണ് സംഭവം. ശ്രീകാന്ത് ഹെഗ്‌ഡേ എന്നയാളുടെ പശുവിനെയാണ് സ്വര്‍ണം വിഴുങ്ങിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയത്.

ദീപാവലി ദിവസം നടത്തിയ ഗോ പൂജക്കിടെയാണ് പശു സ്വര്‍ണം വിഴുങ്ങിയത്. പൂജയുടെ ഭാഗമായി പശുവിനെ സ്വര്‍ണം അണിയിച്ചിരുന്നു. പൂക്കള്‍ കൊണ്ടുണ്ടാക്കിയ മാലയ്‌ക്കൊപ്പം 20 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാലയും പശുവിന് ഇട്ടുകൊടുത്തു. പൂജക്കുശേഷം ഇവ ഊരി സമീപത്ത് വെച്ചിരുന്നെങ്കിലും പിന്നീട് പൂമാലക്കൊപ്പം സ്വര്‍ണമാലയും കാണാതായി. വീട് മുഴുവന്‍ തിരഞ്ഞെങ്കിലും ഇത് കണ്ടെത്താനായില്ല. തുടര്‍ന്നാണ് സ്വര്‍ണം പശു വിഴുങ്ങിയതാവുമെന്ന സംശയമുയര്‍ന്നത്. സ്വര്‍ണമാലക്ക്​ വേണ്ടി ഒരു മാസം ഇവര്‍ പശുവിന്‍റെ ചാണകം പരിശോധിച്ചെങ്കിലും കിട്ടിയില്ലെന്ന് ശ്രീകാന്ത് ഹെഗ്‌ഡേ പറഞ്ഞു. 80,000 രൂപ വിലയുണ്ട് മാലക്ക്​.

പശു സ്വര്‍ണം വിഴുങ്ങിയെന്ന സംശയവുമായി കുടുംബം മൃഗഡോക്ടറെ സമീപിച്ചു. ഡോക്ടറുടെ മേല്‍നോട്ടത്തില്‍ മെറ്റല്‍ ഡിറ്റക്ടറിന്‍റെ സഹായത്തോടെ പശുവിന്‍റെ ശരീരത്തില്‍ സ്വര്‍ണം ഉള്ളതായി സ്ഥിരീകരിച്ചു. സ്‌കാനിങ്ങിന് വിധേയമാക്കി നടത്തി സ്വര്‍ണത്തിന്‍റെ സ്ഥാനം കണ്ടെത്തി. ദിവസങ്ങള്‍ക്ക് ശേഷം ശസ്ത്രക്രിയ നടത്തി സ്വര്‍ണം പുറത്തെടുത്തു. പുറത്തെടുക്കുമ്പോള്‍ സ്വര്‍ണത്തിന് 18 ഗ്രാം തൂക്കം മാത്രമാണ് ഉണ്ടായിരുന്നത്. മാലയുടെ ഒരു കഷ്ണം കാണാതായിട്ടുണ്ടെന്നും ശ്രീകാന്ത് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം പശു സുഖം പ്രാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - VIRAL: Cow undergoes surgery after swallowing gold chain worth Rs 80,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.