കുഞ്ഞിന്​ ജീവിക്കാൻ​ 16 കോടിയുടെ മരുന്ന്​ വേണം; പിരിച്ചുനൽകി കോഹ്​ലിയും അനുഷ്​കയും

മുംബൈ: കോവിഡിൽ ജീവിതം വഴിമുട്ടിയവർക്ക്​ ആശ്വാസമായി താരങ്ങൾ സജീവമാകുന്ന കാഴ്​ച മഹാമാരി കാലത്തെ വലിയ സന്തോഷമാണ്​. എന്നാൽ, അപൂർവ രോഗം ബാധിച്ച്​ ഒറ്റ ഡോസ്​ മരുന്നിന്​ 16 കോടി രൂപ ആവശ്യമായി വന്ന അയാൻഷ്​ ഗുപ്​ത എന്ന കുരുന്നിന്​​ അവശ്യ സമയത്ത്​ തുക സംഘടിപ്പിച്ചുനൽകി ഇത്തവണ മാതൃകയായത്​ സാക്ഷാൽ വിരാട്​ കോഹ്​ലിയും അനുഷ്​ക ശർമയും.

മഹാമാരിയുടെ രണ്ടാം തരംഗത്തിൽ ജീവകാരുണ്യ രംഗത്ത്​ സജീവമായ കോഹ്​ലിയും പത്​നിയും ചേർന്ന്​ തുക പിരിച്ചെടുക്കാൻ സമൂഹ മാധ്യമം വഴി രംഗത്തെത്തുകയായിരുന്നു.

വൈകാതെ സ്​നേഹത്തുട്ടുകളുമായി ജനം ഒഴുകിയതോടെ പ്രതീക്ഷിച്ചതിലേറെ നേരത്തെ തുക സമാഹരിക്കാനായി. ന​ട്ടെല്ലിലെ ഗുരുതര പ്രശ്​നവുമായി ജനിക്കുന്ന കുഞ്ഞുങ്ങൾക്ക്​ നൽകുന്നതാണ്​ സോൾജെൻസ്​മ എന്ന മരുന്ന്​. ഇവ ലഭ്യമാകാൻ വരുന്ന വലിയ തുക ഒത്തുകിട്ടില്ലെന്നതിനാൽ ട്വിറ്ററിൽ 'അയാൻഷ്​ഫൈറ്റ്​സ്​ എസ്​.എം.എ'' എന്ന പേരിൽ അക്കൗണ്ട്​ തുടങ്ങി. തിങ്കളാഴ്​ചയോടെയാണ്​ ആവശ്യമായ സംഖ്യ പൂർത്തിയായത്​. മുന്നിൽനിന്നതിന്​ അനുഷ്​കക്കും വിരാട്​ കോഹ്​ലിക്കും നന്ദി പറയുന്നതായി കുടുംബം അറിയിച്ചു. ഇതിനു പിറകെ സഹായം നൽകി കൂടെ നിന്നവരോട്​ വലിയ നന്ദിയോതി താരജോഡിയും രംഗത്തെത്തി. 

Tags:    
News Summary - Virat Kohli and Anushka Sharma save a kid’s life by raising funds for the world’s most expensive drug

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.