ഷിംല: അടുത്തമാസം നടക്കുന്ന ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീർഭദ്ര സിങ് സൊലൻ ജില്ലയിലെ അർകി മണ്ഡലത്തിൽനിന്ന് ജനവിധി തേടും. നൂറുകണക്കിന് പാർട്ടി പ്രവർത്തകരുടെയും അനുയായികളുടെയും അകമ്പടിയോടെ വെള്ളിയാഴ്ച അദ്ദേഹം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് പത്രിക സമർപ്പിച്ചു.അഞ്ചു തവണകളായി ഏറ്റവുംകൂടുതൽ കാലം ഹിമാചൽ മുഖ്യമന്ത്രിപദം അലങ്കരിച്ചിട്ടുള്ള സിങ് ആദ്യമായാണ് ഇൗ മണ്ഡലത്തിൽനിന്നും തെരഞ്ഞെടുപ്പ് നേരിടുന്നത്.
1990 മുതൽ 2007 വരെ മത്സരിച്ച റൊഹ്റൂ മണ്ഡലത്തെയാണ് സിങ് കൂടുതൽ കാലം പ്രതിനിധാനം ചെയ്തത്. 2007ൽ റൊഹ്റൂ ദലിത് സംവരണ മണ്ഡലമായപ്പോൾ ആ വർഷം ഷിംല റൂറലിൽനിന്നായി പോരാട്ടവും ജയവും. നേരത്തെ, ജുബൽ-കൊത്ഖൈ മണ്ഡലത്തെയും പ്രതിനിധാനം ചെയ്തിട്ടുള്ള സിങ്ങിെൻറ നാലാമത്തെ നിയമസഭ മണ്ഡലമാണ് അർകി. ഇൗ വർഷം ഷിംല റൂറൽ മകൻ വിക്രമാദിത്യ സിങ്ങിന് വിട്ടുകൊടുത്താണ് 83കാരനായ വീർഭദ്ര സിങ് പുതിയ തട്ടകത്തിലേക്ക് മാറുന്നത്. നവംബർ ഒമ്പതിന് നടക്കുന്ന തെരഞ്ഞെടുപ്പിനെ േകാൺഗ്രസ് നേരിടുക വികസന അജണ്ട ഉയർത്തിയായിരിക്കുമെന്നും തെൻറ പാർട്ടി മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തുമെന്നും നാമനിർദേശ പത്രിക സമർപ്പിച്ചശേഷം സിങ് പറഞ്ഞു.
അതേസമയം, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ സുഖ്വീന്ദർ സിങ് സുഖുവുമായുള്ള തെൻറ അനൈക്യവും മുഖ്യമന്ത്രിയുടെ വാക്കുകളിൽ പ്രകടമായി. സുഖ്വീന്ദർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതിനെ വിമർശിച്ച അദ്ദേഹം, പാർട്ടി പ്രസിഡൻറ് മത്സരിക്കുന്നതല്ല തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതാണ് രീതിയെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.