ആപിന്​ ആഘാതമേൽപിച്ച്​ വിശ്വാസി​െൻറ മിശ്ര

ന്യൂഡൽഹി: ആ​ർ.​എ​സ്.​എ​സ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ​നി​ന്ന്​ അ​ണ്ണാ ഹ​സാ​രെ​യു​ടെ അ​ഴി​മ​തി​വി​രു​ദ്ധ പ്ര​സ്​​ഥാ​ന​ത്തി​ലൂ​ടെ ആം ​ആ​ദ്​​മി പാ​ർ​ട്ടി​യി​ലെ​ത്തി​യ ക​പി​ൽ മി​ശ്ര​യു​ടെ അ​ഴി​മ​തി​യാ​രോ​പ​ണം കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക​ു​ള്ള എ​ണ്ണ​യൊ​ഴി​ച്ചു​കൊ​ട​ു​ക്ക​ലാ​യി. 

കെ​ജ്​​രി​വാ​ൾ മ​ന്ത്രി​സ​ഭ​യി​ലെ ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ്ര ​െജ​യി​​നെ​തി​രെ അ​ന​ധി​ക​ൃ​ത പ​ണ​മി​ട​പാ​ടി​ന്​ സി.​ബി.​െ​എ പ്രാ​ഥ​മി​ക അ​േ​ന്വ​ഷ​ണം ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന സ​മ​യ​ത്താ​ണ്​ അ​ദ്ദേ​ഹ​ത്തെ​യും കെ​ജ്​​രി​വാ​ളി​നെ​യും കൂ​ട്ടി​യി​ണ​ക്കു​ന്ന ര​ണ്ടു​ കോ​ടി​യു​ടെ പ​ണ​മി​ട​പാ​ട്​ വെ​ളി​പ്പെ​ടു​ത്ത​ൽ ​ഏ​റെ ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്​.  
ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​മാ​യി സ​ത്യേ​ന്ദ്ര ​െജ​യി​നെ വ​ട്ട​മി​ട്ടി​രി​ക്കു​ന്ന സി.​ബി.​െ​എ​ക്ക്​ കെ​ജ്​​രി​വാ​ളി​നെ കൂ​ട്ടു​പ്ര​തി​യാ​ക്കാ​നു​ള്ള വ​ക​ു​പ്പാ​ണ്​ ത​​​െൻറ നീ​ക്ക​ത്തി​ലൂ​ടെ ക​പി​ൽ മി​ശ്ര ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കെ​ജ്​​രി​വാ​ളി​​​െൻറ ബ​ന്ധു​ക്ക​ൾ​ക്ക്​ 50 കോ​ടി​യു​ടെ ഭൂ​മി ഇ​ട​പാ​ട്​ ത​ര​പ്പെ​ടു​ത്തി​യെ​ന്ന്​ സ​ത്യേ​ന്ദ്ര ​െജ​യി​ൻ ത​ന്നോ​ട്​ പ​റ​ഞ്ഞു​വെ​ന്ന​ത്​ ര​ണ്ടാ​മ​തൊ​രു കേ​സാ​ക്കി മാ​റ്റാ​നും കേ​ന്ദ്ര സ​ർ​ക്കാ​റി​​​െൻറ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക്​ ക​ഴ​ി​യും.

ബി.​ജെ.​പി​യി​ലേ​ക്ക്​ പോ​കു​മെ​ന്ന്​ കേ​ട്ടി​രു​ന്ന കു​മാ​ർ വി​ശ്വാ​സി​​​െൻറ ഏ​റ്റ​വു​മ​ടു​ത്ത സു​ഹൃ​ത്താ​ണ്​ ക​പി​ൽ മി​ശ്ര. മു​ൻ മേ​യ​റും ബി.​ജെ.​പി​യു​ടെ പ്ര​മു​ഖ നേ​താ​വു​മാ​യ അ​ന്ന​പൂ​ർ​ണ ദേ​വി​യു​ടെ മ​ക​നാ​യ മി​ശ്ര ആം ​ആ​ദ്​​മി പാ​ർ​ട്ടി​യി​ലെ ക​ടു​ത്ത ആ​ർ.​എ​സ്.​എ​സ്​ നി​ല​പാ​ടു​കാ​ര​നാ​ണ്. 
പ​രി​സ്​​ഥി​തി നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച്​ യ​മു​നാ തീ​ര​ത്ത്​ ശ്രീ ​ശ്രീ ര​വി​ശ​ങ്ക​ർ ന​ട​ത്തി​യ പ​രി​പാ​ടി​ക്ക്​ ഡ​ൽ​ഹി സാം​സ്​​കാ​രി​ക മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ വ​ലി​യ പി​ന്തു​ണ​യാ​ണ്​ മി​ശ്ര ന​ൽ​കി​യി​രു​ന്ന​ത്. ജ​മ്മു-​ക​ശ്​​മീ​രി​ലെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ബ​ഹി​ഷ്​​ക​രി​ക്ക​ണ​മെ​ന്ന മി​ശ്ര​യു​ടെ ആ​ഹ്വാ​ന​വും വി​വാ​ദ​മാ​യ​താ​ണ്. 

പാ​ർ​ട്ടി​യി​ലി​തു​വ​രെ ഏ​തു വി​ഷ​യ​ത്തി​ലും കു​മാ​റും ക​പി​ലും ഒ​രേ നി​ല​പാ​ടാ​ണ്​ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഡ​ൽ​ഹി മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തോ​ൽ​വി​ക്ക്​ അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ളും പാ​ർ​ട്ടി​യും ​വോ​ട്ടു​യ​ന്ത്ര​ങ്ങ​െ​ള കു​റ്റ​പ്പെ​ടു​ത്തി​യ​പ്പോ​ൾ അ​ത്​ ശ​രി​യ​ല്ലെ​ന്നും ജ​ന​ങ്ങ​ൾ വോ​ട്ടു​ചെ​യ്​​ത്​ പാ​ർ​ട്ടി​യെ തോ​ൽ​പി​ച്ച​താ​ണെ​ന്നും പ​ര​സ്യ​നി​ല​പാ​ടെ​ടു​ത്ത​തും ഇ​രു​വ​രും ഒ​രു​മി​ച്ചാ​യി​രു​ന്നു. അ​തി​നു​ ശേ​ഷ​മാ​ണ്​ ബി.​ജെ.​പി​ക്കാ​യി കു​മാ​ർ വി​ശ്വാ​സി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ പാ​ർ​ട്ടി​യി​ൽ അ​ട്ടി​മ​റി​നീ​ക്കം ന​ട​ത്തു​ന്നു​വെ​ന്ന്​ ഒാ​ഖ്​​ല എം.​എ​ൽ.​എ​യും രാ​ഷ്​​ട്രീ​യ കാ​ര്യ​സ​മി​തി അം​ഗ​വു​മാ​യി​രു​ന്ന അ​മാ​ന​ത്തു​ല്ല ഖാ​ൻ ആ​രോ​പി​ച്ച​തും അ​തി​​​െൻറ പേ​രി​ൽ അ​ദ്ദേ​ഹം സ​സ്​​പെ​ൻ​ഷ​നി​ലാ​യ​തും. അ​തി​നാ​ൽ കു​മാ​ർ വി​ശ്വാ​സ്​ എ​ന്തു​ത​ന്നെ പ​റ​ഞ്ഞാ​ലും അ​ദ്ദേ​ഹ​ത്തി​​​െൻറ അ​റി​വും സ​മ്മ​ത​വു​മി​ല്ലാ​തെ ക​പി​ൽ മി​ശ്ര ഇ​ത്ത​ര​മൊ​രു നീ​ക്കം ന​ട​ത്തി​ല്ലെ​ന്ന്​ ആം ​ആ​ദ്​​മി പാ​ർ​ട്ടി​യി​ലെ ന​ല്ലൊ​രു വി​ഭാ​ഗ​ത്തി​നു​മ​റി​യാം.

അ​തു​കൊ​ണ്ടാ​ണ്​ താ​ൻ പാ​ർ​ട്ടി വി​ടി​ല്ലെ​ന്ന്​ ക​പി​ൽ മി​ശ്ര പ​റ​ഞ്ഞി​രി​ക്ക​​ു​ന്ന​ത്. ഉ​ട​ൻ മി​ശ്ര ബി.​ജെ.​പി​യി​ലേ​ക്കു പോ​കി​ല്ലെ​ന്ന​താ​ണ്​ ആ​പ്പി​​െൻറ ഭീ​തി​യും. ആ​പ്പി​നു​ള്ളി​ൽ നി​ന്നു​കൊ​ണ്ട്​ പാ​ർ​ട്ടി​ക്ക്​ പ​ര​മാ​വ​ധി ആ​ഘാ​ത​മേ​ൽ​പി​ക്കു​ക​യാ​ണ്​ ക​പി​ൽ മി​ശ്ര​യു​ടെ​യും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഇ​നി​യും പാ​ർ​ട്ടി​യി​ലു​ള്ള​വ​രു​ടെ​യും ല​ക്ഷ്യ​മെ​ന്ന്​ ആ​പ്പി​ന​റി​യാം.

Tags:    
News Summary - viswas misra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.