മുംബൈ: മയക്കുമരുന്ന് കേസിൽ ബോളിവുഡ് നടൻ വിവേക് ഒബ്രോയിയുടെ പങ്ക് അന്വേഷിക്കണമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്. ബോളിവുഡ് താരങ്ങൾ പ്രതികളായ മയക്കുമരുന്ന് കേസ് അന്വേഷണത്തിെൻറ പരിധിയിൽ വിവേക് ഒബ്രോയിയേയും നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉൾപ്പെടുത്തണമെന്ന് ദേശ്മുഖ് ആവശ്യപ്പെട്ടു. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിൽ നിന്ന് നടപടിയുണ്ടായില്ലെങ്കിൽ കേസിൽ മുംബൈ പൊലീസ് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗളൂരു പൊലീസ് അന്വേഷിക്കുന്ന മയക്കുമരുന്ന് കേസിൽ വിവേക് ഒബ്രോയിയുടെ ഭാര്യ പ്രിയങ്ക ആൽവയുടെ സഹോദരൻ ആദിത്യയും പ്രതിയാണ്. ഈ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ പ്രിയങ്ക ആൽവയോടും ബംഗളൂരു ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ബംഗളൂരു പൊലീസ് ഒബ്രോയിയുടെ വീട്ടിൽ നടത്തിയ റെയ്ഡിന് പിന്നാലെ മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതൃത്വം അനിൽദേശ്മുഖുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നാണ് ദേശ്മുഖിെൻറ പ്രതികരണം പുറത്ത് വന്നത്. മോദിയുടെ ജീവചരിത്ര സിനിമയിലുൾപ്പടെ അഭിനയിച്ച വിവേക് ഒബ്രോയ് ബി.ജെ.പി നേതൃത്വത്തോട് അടുത്ത നിൽക്കുന്നയാളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.