ബെംഗളൂരു മയക്കുമരുന്ന് കേസ്: വിവേക് ഒബ്റോയിയുടെ വസതിയിൽ റെയ്​ഡ്​

മുംബൈ: ബെംഗളൂരു മയക്കുമരുന്നു കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം വിവേക് ഒബ്റോയിയുടെ മുംബൈയിലെ വസതിയിൽ പൊലീസ് റെയ്​ഡ്​ നടത്തി. ഭാര്യസഹോദരനായ ആദിത്യ ആല്‍വ ഉൾപ്പെട്ട മയക്കുമരുന്ന് കേസിലാണ് ബംഗളൂരു ക്രൈംബ്രാഞ്ച്​ അന്വേഷണ സംഘം വിവേകിൻെറ വീട്ടിലും പരിശോധന നടത്തിയത്. വ്യാഴാഴ്ച ഉച്ചക്ക്​ ഒരു മണിയോടെയാണ് പൊലീസ് പരിശോധന ആരംഭിച്ചത്.

കർണാടക മുൻ മന്ത്രി ജീവരാജ്​ ആൽവയ​ുടെ മകനും റിസോർട്ട്​ ഉടമയുമായ ആദിത്യ ആല്‍വ ഒളിവിലാണുള്ളത്. വിവേക് ഒബ്റോയിയുടെ വീട്ടില്‍ ആദിത്യ ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നും വാറണ്ട് വാങ്ങിയതിനു ശേഷമാണ് ക്രൈം ബ്രാഞ്ച് റെയ്​ഡിനെത്തിയതെന്നും ബംഗളൂരു പൊലീസ്​ ജോയിൻറ്​ കമീഷണർ സന്ദീപ്​ പാട്ടീൽ അറിയിച്ചു.

സാന്‍ഡല്‍വുഡിലെ താരങ്ങള്‍ക്കും ഗായകര്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്ത കേസിലാണ് ആദിത്യ ഉള്‍പ്പെട്ടിരിക്കുന്നത്. ആദിത്യയുടെ ഉടമസ്ഥതയിലുള്ള ആഢംബര ബംഗ്ലാവിൽ പല തവണ ലഹരി മരുന്ന്​ പാർട്ടികൾ നടത്തിയിരുന്നതായി പൊലീസ്​ കണ്ടെത്തിയിരുന്നു. സിനിമാ താരങ്ങൾ ഉൾപ്പെടെ മയക്കുമരുന്ന്​ വാങ്ങുന്നതിനായി ഇവിടെ എത്തിയിട്ടുണ്ടെന്നാണ്​ പൊലീസ്​ വാദം.

ബംഗളൂരു മയക്കുമരുന്ന്​ കേസില്‍ താരങ്ങളായ രാഗിണി ദ്വിവേദിയേയും സഞ്ജന ഗല്‍റാണി എന്നിവരുൾപ്പെടെ നിരവധി പേർ അറസ്​റ്റിലായിരുന്നു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.