ചെന്നൈ: എ.ഐ.എ.ഡി.എം.കെ ജനറല്‍സെക്രട്ടറി വി.കെ ശശികലയുടെ ഭര്‍ത്താവ് മരുതപ്പ നടരാജന്‍ (74)അന്തരിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോെടയാണ് അന്ത്യം. കഴിഞ്ഞ ദിവസം ആരോഗ്യനില മോശമായതിനെ തുടർന്ന് ചെന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
അഞ്ചുമാസം മുമ്പ് കരള്‍, വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ നടരാജനെ കടുത്ത നെഞ്ചുവേദനയെ തുടർന്ന് മാർച്ച് 16നാണ് വീണ്ടും ആശുപത്രിയിലാക്കിയത്. തീവ്രപരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിെൻറ സഹായത്തോടെയായിരുന്നു കഴിഞ്ഞത്.
അനധികൃതസ്വത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികല ഭര്‍ത്താവിെൻറ ആരോഗ്യനില കാണിച്ച് പരോളിന് അപേക്ഷ നല്‍കിയിരുന്നു. ഒക്ടോബറില്‍ അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി നടരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ശശികലക്ക് അഞ്ചുദിവസം പരോള്‍ ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.