ന്യൂഡൽഹി: പെഗസസ് ഇടപാടിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട ന്യൂയോർക്ക് ടൈംസിനെ 'സുപാരി മീഡിയ'യെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി വി.കെ. സിങ്. ന്യൂയോർക്ക് ടൈംസിനെ നിങ്ങൾക്ക് വിശ്വസിക്കാമോ? വാർത്തക്ക് കാശുവാങ്ങുന്നവരാണ് അവരെന്ന ദുസ്സൂചനയും അദ്ദേഹം നൽകി. 'സുപാരി' മീഡിയ എന്നാണ് അവർ അറിയപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു.
പെഗസസിന്റെ പേരിൽ വ്യാജപ്രചാരണമാണ് നടക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചു. സർക്കാറിന്റെ എതിരാളികൾക്കു വേണ്ടി തയാറാക്കിയ റിപ്പോർട്ടാണിതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ കോവിഡ് വാക്സിനേഷൻ മുന്നേറ്റത്തിനുള്ള പ്രതികാരമാണിതെന്നായിരുന്നു മുൻ മന്ത്രി രവിശങ്കർ പ്രസാദിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.