ന്യൂഡൽഹി: ഒരു കാലത്ത് രാജ്യത്തെ നയിച്ച ജീവിച്ചിരിക്കുന്ന പല നേതാക്കളും ഇക്കുറി സ്വന്തം വീട്ടിലാണ് വോട്ട് രേഖപ്പെടുത്തിയത്. 85 കഴിഞ്ഞവർക്ക് തെരഞ്ഞെടുപ്പ് കമീഷൻ ഏർപ്പെടുത്തിയ ‘വീട്ടിൽ വോട്ട്’ സംവിധാനം ഇതിനകം പ്രയോജനപ്പെടുത്തിയത് മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീൽ ഉൾപ്പെടെയുള്ള നിരവധി നേതാക്കളാണ്.
മേയ് 25ന് വോട്ടെടുപ്പ് നടക്കുന്ന ഡൽഹിയിൽ, വീട്ടിലെ വോട്ട് പ്രയോജനപ്പെടുത്തിയവരിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, മുൻ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അൻസാരി, മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി, മുൻ കേന്ദ്രമന്ത്രി മുരളി മനോഹർ ജോഷി തുടങ്ങിയ പ്രമുഖരാണ്.
ഡൽഹിയിൽ 5406 ആളുകളാണ് വീട്ടിൽ വോട്ടു ചെയ്യാൻ അപേക്ഷ നൽകിയിട്ടുള്ളത്. ഇതിൽ ആദ്യത്തെ രണ്ട് ദിവസത്തിനുള്ളിൽതന്നെ നാലായിരത്തോളം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. മേയ് 24 വരെ വോട്ട് രേഖപ്പെടുത്താൻ സൗകര്യമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.