വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒരു മണിവരെ പോളിങ് 40.09 ശതമാനം

ന്യൂഡൽഹി: അവസാനഘട്ട ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ, ഒരു മണിവരെ 40.09 ശതമാനമാണ് പോളിങ്. മറ്റ്ഘട്ടങ്ങളെ പോലെ ഇത്തവണയും​ പോളിങ് മന്ദഗതിയിലാണ് നീങ്ങുന്നത്. ഏഴാംഘട്ടത്തിൽ ഏഴു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തുമായി 57പാർലമെന്റ് മണ്ഡലങ്ങളി​ലാണ് വോട്ടെടുപ്പ് നടക്കുന്നത്. 904 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഹിമാചൽ പ്രദേശിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്-48.63 ശതമാനം. ഏറ്റവും കുറവ് ബിഹാറിലും-35.65 ശതമാനം. ചണ്ഡീഗഢ്, ഝാർഖണ്ഡ്, പഞ്ചാബ്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 10.06 കോടി വോട്ടർമാരാണ് ജനവിധി നിർണയിക്കുന്നത്. അതിൽ 5.24 കോടി പുരുഷൻമാരും 4.82 സ്ത്രീ വോട്ടർമാരുമാണ്. യു.പിയിലെ വാരണാസിയിലാണ് ​പ്രധാനമന്ത്രി നരേന്ദ്രമോദി ജനവിധി തേടുന്നത്. കോൺഗ്രസിന്റെ അജയ് റായ് ആണ് എതിരാളി. വോട്ടെടുപ്പ് അവസാനിക്കുന്ന മുറക്ക് എക്സിറ്റ് പോൾ ഫലങ്ങളും പുറത്തുവരും.

പോളിങ് ശതമാനം സംസ്ഥാനം തിരിച്ച്:

ബിഹാർ -35.65 %

ചണ്ഡീഗഢ് - 40.14% 

ഹിമാചൽ പ്രദേശ് - 48.63% 

ഝാർഖണ്ഡ് - 46.80%

ഒഡിഷ  -37.64%

പഞ്ചാബ് -37.80%

യു.പി - 39.31%

പശ്ചിമ ബംഗാൾ- 45.07%

Tags:    
News Summary - voter turnout at 26.30% till 11 am during Phase 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.