കോൺഗ്രസ് അധ്യക്ഷനായി എല്ലാ സംസ്ഥാനത്തും വോട്ടുചെയ്യാൻ സൗകര്യം; 9,000ൽപരം വോട്ടർമാരെന്ന് മിസ്ത്രി

ന്യൂഡൽഹി: കോൺഗ്രസ്​ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിന്‍റെ പ്രാരംഭ നടപടി തുടങ്ങിയതായി കേന്ദ്ര തെരഞ്ഞെടുപ്പ്​ അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി. നടപടിക്രമങ്ങൾ പി.സി.സികളെ അറിയിച്ചുവരുന്നു.

സ്ഥാനാർഥി പൂരിപ്പിക്കേണ്ട ഫോറത്തിന്‍റെ മാതൃക അയച്ചു കൊടുത്തിട്ടുണ്ട്​. തെരഞ്ഞെടുപ്പ്​ ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന ഗുലാം നബി ആസാദിന്‍റെയും ആനന്ദ്​ ശർമയുടെയും ആരോപണം മധുസൂദൻ മിസ്ത്രി തള്ളി. 9,000ൽപരം പേരാണ്​ വോട്ടുചെയ്യുന്നത്​. വോട്ടർപട്ടിക പരസ്യപ്പെടുത്തിയിട്ടില്ല. എന്നാൽ കോൺഗ്രസ്​ പ്രവർത്തകരായ ആർക്കും അത്​ പി.സി.സി ഓഫിസിലെത്തി പരിശോധിക്കാം.

നാമനിർദേശ പത്രിക സമർപ്പിച്ചുകഴിഞ്ഞാൽ ഓരോ സ്ഥാനാർഥിക്കും പട്ടിക നൽകും. ഒന്നിൽ കൂടുതൽ സ്ഥാനാർഥികളുണ്ടെങ്കിൽ എല്ലാ പി.സി.സിയിലും വോട്ടെടുപ്പിന്​ ക്രമീകരണം ഏർപ്പെടുത്തും. വോട്ടുപെട്ടി ഡൽഹിയിൽ എത്തിച്ചാണ്​ വോട്ട്​ എണ്ണുക. തെരഞ്ഞെടുപ്പ്​ ശരിയായ രീതിയിൽ നടക്കുമോ എന്ന ആശങ്ക ആർക്കും വേണ്ടെന്നും മിസ്​ത്രി പറഞ്ഞു. 

Tags:    
News Summary - Voting facility for Congress president in every state, says madhusudan mistry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.