അഹമ്മദാബാദ്: ഗുജറാത്തിൽ ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയാൽ എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 27,000 രൂപ നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സംസ്ഥാനത്ത് അഴിമതി ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ച്മഹലിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കൂടുതലുള്ളത് ഗുജറാത്തിലാണ്. ഞാൻ നിങ്ങളെ ആദ്യം വിലക്കയറ്റത്തിൽനിന്ന് മോചിപ്പിക്കും. മാർച്ച് ഒന്നുമുതൽ നിങ്ങൾക്ക് വൈദ്യുത ബിൽ അടക്കേണ്ടിവരില്ല. നിങ്ങൾക്കുവേണ്ടി ഞാനതു ചെയ്യും. എ.എ.പി അധികാരത്തിൽ വന്നാൽ പ്രതിമാസം 27,000യുടെ ആനുകൂല്യം നിങ്ങൾക്ക് ലഭിക്കും.'- അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
തൊഴിലില്ലാത്ത യുവാക്കൾക്ക് മാസം 3000 രൂപ വീതവും സ്ത്രീകൾക്ക് 1000 രൂപ വീതവും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഴിമതിക്കാരായ എം.എൽ.എമാരുടെയും മന്ത്രിമാരുടെയും അനധികൃത സ്വത്ത് കണ്ടുകെട്ടുമെന്നും കെജ്രിവാൾ പറഞ്ഞു. മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഗുജറാത്തിലെത്തിയതായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.