ലഖ്നോ: ഇൻറർനെറ്റ് കണക്ഷൻ പോലുമില്ലാതെ റിമോട്ടിെൻറ സഹായത്തോടെ ഒരുചിപ് വഴി പെട്രോൾ മോഷ്ടിക്കാൻ കഴിയുന്ന കാലത്ത് ഇലക്ട്രോണിക് വോട്ടു യന്ത്രത്തിലും കൃത്രിമം നടന്നേക്കാമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. സാേങ്കതികവിദ്യയുടെ തെറ്റായ ഉപയോഗം നിർത്തണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഇന്ധനം വിതരണം ചെയ്യുന്ന മെഷീനുകളിൽ റിമോട്ട് കൺട്രോൾ ഘടിപ്പിച്ച ഇലക്ട്രോണിക് ചിപ് വഴി തട്ടിപ്പു നടത്തിയ ഏഴ് പെട്രോൾ പമ്പുകളിൽ ഉത്തർപ്രദേശ് പൊലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ഇത് പരാമർശിച്ചാണ് അഖിലേഷിെൻറ ട്വീറ്റ്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിലേഷിെൻറ പാർട്ടി ബി.ജെ.പിയോട് കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. തുടർന്ന് വോട്ടു യന്ത്രത്തിൽ കൃത്രിമമുണ്ടെന്നും ഭാവി തെരഞ്ഞെടുപ്പുകൾ ബാലറ്റ് വഴി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ബി.എസ്.പി നേതാവ് മായാവതിയും വോട്ടിങ് മെഷീനിൽ കൃത്രിമമുണ്ടെന്നും തെൻറ പാർട്ടിയുടെ മോശം പ്രകടനത്തിെൻറ കാരണം അതാണെന്നും ആരോപിച്ചിരുന്നു. എന്നാൽ, ആേരാപണങ്ങൾ തെരഞ്ഞെടുപ്പ് കമീഷൻ തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.