ന്യൂഡൽഹി: ഇൗ വർഷമാദ്യം നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ അട്ടിമറി നടന്നുവെന്ന ആരോപണത്തെ കുറിച്ച് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമീഷെൻറ അഭിപ്രായം തേടി. അന്വേഷണത്തിന് ഉത്തരവിടണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹരജിയിൽ രണ്ടാഴ്ചക്കകം പ്രതികരണം അറിയിക്കാൻ കോടതി നിർദേശിച്ചു.
എന്നാൽ, ഇലക്േട്രാണിക് േവാട്ടിങ് യന്ത്രത്തിെൻറ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സമാന ഹരജി ബി.എസ്.പി അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ സമർപ്പിച്ചത് മറ്റൊരു ബെഞ്ചിെൻറ പരിഗണനയിലുണ്ടെന്നും ഇതിൽ നോട്ടീസ് കിട്ടിയിട്ടുണ്ടെന്നും ഇലക്ഷൻ കമീഷെൻറ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു. എന്നാൽ ഇത് േകാടതിയെ തെറ്റിദ്ധരിപ്പിക്കലാണെന്ന്ഹ രജിക്കാരെൻറ അഭിഭാഷകൻ എം.എൽ. ശർമ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.