വോട്ടു രസീത് സംവിധാനത്തിന് 3,174 കോടി

ന്യൂഡൽഹി: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് വോട്ടു രസീത് നൽകി വോെട്ടടുപ്പ് കൂടുതൽ സുതാര്യമാക്കാൻ പാകത്തിൽ ഇലക്ട്രോണിക് വോട്ടു യന്ത്രത്തിൽ ‘വിവിപാറ്റ്’ ഘടിപ്പിക്കുന്നതിന് 3,174 കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമീഷൻ കേന്ദ്ര സർക്കാറിന് കത്തെഴുതി. 16 ലക്ഷം വിവിപാറ്റ് യന്ത്രങ്ങളാണ് വേണ്ടിവരുക. ഉദ്ദേശിച്ചവിധം വോട്ട് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വോട്ടറെ ബോധ്യപ്പെടുത്താൻ വോട്ടർ വെരിഫൈഡ് പേപ്പർ ഒാഡിറ്റ് ട്രയൽ എന്ന വിവിപാറ്റ് സഹായിക്കും.

ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ ഇൗ സംവിധാനം ഏർപ്പെടുത്തിവരുന്നുണ്ട്. എന്നാൽ, പൂർണതോതിൽ വിവിപാറ്റ് ഘടിപ്പിക്കാൻ സാവകാശവും വലിയ തുകയും ആവശ്യമാണ്. യു.പി തെരഞ്ഞെടുപ്പിനുേശഷം ഇലക്ട്രോണിക് വോട്ടു യന്ത്രത്തെക്കുറിച്ച സംശയങ്ങൾ വ്യാപകമാണ്. വിവിപാറ്റ് ഘടിപ്പിച്ച വോട്ടു യന്ത്രം മാത്രം ഉപയോഗിക്കണമെന്നും അതിനു കഴിയാത്ത സ്ഥലങ്ങളിൽ പേപ്പർ ബാലറ്റ് സമ്പ്രദായത്തിലേക്ക് തിരിച്ചുപോകണമെന്നുമാണ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട്. വോട്ടു യന്ത്രത്തിൽ കൃത്രിമം നടത്താനുള്ള സാധ്യത നിഷേധിക്കുേമ്പാൾ തന്നെ, വിവിപാറ്റ് ഘടിപ്പിക്കുന്നത് സുതാര്യത വർധിപ്പിക്കുമെന്ന നിലപാടാണ് കമീഷന്.  

കഴിഞ്ഞ മാർച്ച് 22നാണ് മുഖ്യ തെരഞ്ഞെടുപ്പു കമീഷണർ നസീം സെയ്ദി നിയമമന്ത്രി രവിശങ്കർ പ്രസാദിന് തുക ആവശ്യപ്പെട്ട് കത്തെഴുതിയത്. ഫെബ്രുവരിക്കുമുമ്പ് ഒാർഡർ നൽകിയില്ലെങ്കിൽ ലോക്സഭ തെരഞ്ഞെടുപ്പിന് ആറു മാസം മുെമ്പങ്കിലും ആവശ്യമുള്ളത്ര വിവിപാറ്റ് നൽകാൻ നിർമാണ കമ്പനികൾക്ക് കഴിയില്ലെന്ന് കമീഷൻ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - voting machine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.